ആദിവാസി തൊഴിലാളികള്‍ക്ക് കൂലിയായി മദ്യവില്‍പ്പന; തൊഴില്‍ ചൂഷണം നടത്തിവന്ന മുന്‍ അബ്കാരി കേസ് പ്രതി അറസ്റ്റില്‍

Published : Nov 26, 2026, 02:20 AM IST
liquor arrest

Synopsis

തമിഴ്‌നാട് അതിർത്തിയിൽ ആദിവാസി തൊഴിലാളികൾക്ക് കൂലിക്ക് പകരം മദ്യം നൽകിയിരുന്ന എൽദോയെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരെ കണ്ട് തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും എക്സൈസ് സംഘം തന്ത്രപരമായി പിടികൂടുകയായിരുന്നു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ശേഖരിച്ച മദ്യവും കണ്ടെടുത്തു.

സുല്‍ത്താന്‍ബത്തേരി: തമിഴ്‌നാട് അതിര്‍ത്തിയില്‍ ആദിവാസി തൊഴിലാളികള്‍ക്ക് കൂലി നല്‍കുന്നതിന് പകരം മദ്യം വില്‍പ്പന നടത്തി വന്നയാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വടുവന്‍ചാല്‍ കോട്ടൂര്‍ തകിടിയില്‍ വീട്ടില്‍ എല്‍ദോ ആണ് പിടിയിലായത്. പതിവ് പോലെ ഉദ്യോഗസ്ഥരെ കണ്ട മാത്രയില്‍ ഓടിരക്ഷപ്പെടാനുള്ള ഇയാളുടെ ശ്രമം എക്‌സൈസ് സംഘം തടഞ്ഞു. അതിര്‍ത്തിപ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ എത്തിയതറിഞ്ഞാല്‍ തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു പ്രതിയുടെ ചെയ്തിരുന്നത്. എന്നാല്‍ എക്‌സൈസ് സമയോചിതമായി ഇടപ്പെട്ടതോടൈ ഇയാള്‍ കുടുങ്ങുകയായിരുന്നു.

കോട്ടൂരിലെ ആദിവാസി ഉന്നതികള്‍ കേന്ദ്രീകരിച്ചും മറ്റുമായിരുന്നു ഇയാളുടെ ലഹരിവില്‍പ്പന. തൊഴിലാളികളെ ചൂഷണം ചെയ്യാനായി ഇയാള്‍ അനധികൃതമായി ശേഖരിച്ച മദ്യവും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. മുമ്പും സമാന കേസുകളില്‍ എല്‍ദോ പ്രതിയായിട്ടുണ്ടെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് എക്‌സൈസിന്റെ വാദം.

ബത്തേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ബി. ഹരിദാസന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നാംതീയ്യതി കോട്ടൂരില്‍ വെച്ച് ഇയാളെ പിടികൂടാന്‍ ശ്രമിച്ചിരുന്നു. നിരവധി അബ്കാരി കേസുകളില്‍ പ്രതിയായ എല്‍ദോയെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് കോമത്തും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുകേഷ് കുമാര്‍ വണ്ടിചാലില്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മനോജ് കുമാര്‍, രജീഷ് രായരോത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി. രാജീവന്‍, കെ. അജയ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എന്‍എം. അന്‍വര്‍ സാദത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീട്ടില്‍നിന്ന് പണവും വിലപിടിപ്പുള്ള വാച്ചും മോഷ്ടിച്ചു; കുന്നംകുളത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍
പേന വാങ്ങാനെന്ന വ്യാജേന കടയിലെത്തി; ഉടമയുടെ കണ്ണ് വെട്ടിച്ച് 30,000 രൂപ കവർന്നു