മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി വി പത്മരാജൻ അന്തരിച്ചു

Published : Jul 16, 2025, 07:32 PM IST
c v padmarajan

Synopsis

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും മുന്‍മന്ത്രിയുമായ സി വി പത്മരാജൻ അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നാളെ വൈകിട്ട് 4 നായിരിക്കും സംസ്കാരം. നാളെ ഉച്ചയ്ക്ക് 1 മണി മുതൽ 1.30 വരെ അർബൻ ബാങ്ക് ഹെഡ് ഓഫീസിലും ഉച്ചയ്ക്ക് 2 മുതൽ 3 വരെ ഡിസിസി ഓഫീസിലും പൊതുദർശനം ഉണ്ടാവും. തുടർന്ന് വിലാപയാത്രയായി പരവൂരിലെ കുടുംബ വീട്ടിൽ എത്തിക്കും.

കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. ധനകാര്യം, വൈദ്യുതി, ഫിഷറീസ് അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തു. 1931 ജൂലൈ 22 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ആയിരുന്നു ജനനം. 1956 ൽ കൊല്ലത്ത് അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി. 1983–87 വരെ കെപിസിസി പ്രസിഡന്‍റായി സേവനമനുഷ്ഠിച്ചു. രണ്ട് തവണ ചാത്തന്നൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ കരുണാകരൻ എ കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. കെ കരുണാകരന്‍ ചികിത്സയ്ക്ക് വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചിരുന്നു. 1982 ൽ ആദ്യമായി നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾത്തന്നെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. അത് രാജിവെച്ച് 1983 ൽ കെപിസിസി പ്രസിഡന്റായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മറിയ ഒന്നും കേൾക്കുന്നില്ല', മറിയ ഉമ്മനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി അടൂർ പ്രകാശ്
റെയിൽവേ ലെവൽ ക്രോസിൽ കുഴഞ്ഞ് വീണ സ്കൂട്ടർ യാത്രക്കാരന് രക്ഷകനായി ആംബുലൻസ് ഡ്രൈവറുടെ ഇടപെടൽ