ഇമ്മാതിരി വ‍ർത്തമാനം ആണോ പറയുന്നേ! ഫേസ്ബുക്കിൽ 'കോപ്പ്' പരാമർശം; ഖേദം പ്രകടിപ്പിച്ച് മുൻ എംഎൽഎ പ്രമോദ് നാരായൺ

Published : Jun 29, 2026, 01:11 PM IST
Pramod Narayan

Synopsis

പ്രമോദ് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ ഇടതു - വലതു പ്രൊഫൈലുകൾ സജീവമായി കമന്റുകൾ ഇട്ടിരുന്നു. അതിനിടയിൽ ഇപ്പോഴത്തെ എംഎൽഎ പഴകുളം മധുവിനെ പുകഴ്ത്തിയും കമൻറ് വന്നു. അതിനു മറുപടിയായി ആണ് പ്രമോദിൻറെ പേജിൽ നിന്ന് മോശം കമൻറ് വന്നത്.

പത്തനംതിട്ട: സോഷ്യൽമീഡിയയിൽ മോശം ഭാഷ ഉപയോ​ഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് റാന്നി മുൻ എംഎൽഎ പ്രമോദ് നാരായൺ. മോശം കമന്റായി വന്ന വാക്ക് താൻ ഉപയോഗിക്കുന്നതല്ല. എംഎൽഎ ആയിരുന്നപ്പോൾ എഫ്ബി പേജ് പലരും കൈകാര്യം ചെയ്തിരുന്നു. കമന്റ് തന്റെ അറിവോടെ അല്ലെന്നും പ്രമോദ് വ്യക്തമാക്കി. പ്രമോദ് ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്ക് താഴെ ഇടതു - വലതു പ്രൊഫൈലുകൾ സജീവമായി കമന്റുകൾ ഇട്ടിരുന്നു. അതിനിടയിൽ ഇപ്പോഴത്തെ എംഎൽഎ പഴകുളം മധുവിനെ പുകഴ്ത്തിയും കമൻറ് വന്നു. അതിനു മറുപടിയായി ആണ് പ്രമോദിൻറെ പേജിൽ നിന്ന് മോശം കമൻറ് വന്നത്. മധുവിനെ പുകഴ്ത്തിയുള്ള കമന്‍റിന് 'കോപ്പാ' എന്നായിരുന്നു പ്രമോദ് നാരായണിന്‍റെ റിപ്ലേ. സംഭവം ചർച്ചയായതോടെയാണ് ഖേദപ്രകടനം.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണ്ണരൂപം

വിവിധ ഘട്ടങ്ങളിൽ എൻ്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്തത് ഒന്നിലധികം പേരായിരുന്നു.അത്തരം ആക്സസ് തുടരുന്നു എന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.ഞാൻ ഒരിക്കലും ഉപയോഗിക്കാത്ത തരത്തിലുള്ള ചില പദപ്രയോഗങ്ങൾ കമൻറുകൾ ആയി ഉപയോഗിച്ചത് ശ്രദ്ധയിൽപെട്ട പ്പോൾ അത്തരം അക്സസുകൾ നീക്കം ചെയ് തിട്ടുണ്ട്.എൻ്റെ അറിവോടെ അല്ലെങ്കിലും മറ്റുള്ളവർക്ക് വേദന ഉണ്ടാകുന്ന തരത്തിലുള്ള ദൗർഭാഗ്യകരമായ കാര്യങ്ങൾ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു.

ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കുവാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മലപ്പുറത്തുകാരായ സഹോദരന്മാർ, മതപഠനസ്ഥാപനങ്ങളില്‍ താമസിച്ച് പഠിക്കുന്ന കുട്ടികളെ പീഡിപ്പിച്ച് മുങ്ങി; ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ പിടിയിൽ
എത്തിയത് കഞ്ചാവ് വിൽപ്പന പൊക്കാൻ, 22 കാരൻ ഓടി വീട്ടിൽ കയറി, പിന്നാലെ എത്തിയ പൊലീസ് ഞെട്ടി; കണ്ടെത്തിയത് തോക്കും മാരകായുധങ്ങങ്ങളും