
തിരുവനന്തപുരം: തൂഫാൻ പരിശോധയ്ക്കിടെ പൊലീസിനെ കണ്ട് ഓടിയ യുവാവിന്‍റെ വീട്ടിൽ നിന്നും രണ്ട് വടിവാളും കൈതോക്കും കത്തിയും കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് വലിയറത്തല കൊണ്ടോട്ടി കിഴക്കുംകര പുത്തൻവീട്ടിൽ അജിത്തി (22)നെ പിന്നീട് നരുവാമൂട് പൊലീസ് അറസ്റ്റു ചെയ്തു. വലിയറത്തല ഭാഗത്ത് കഞ്ചാവ് വിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ശനിയാഴ്ച രാവിലെ പരിശോധന നടത്തുന്നതിനിടെ പൊലീസിനെ കണ്ട് ഇയാൾ ഓടുകയായിരുന്നു. പിന്തുടർന്ന് വീട്ടിൽ എത്തിയ സംഘം വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടടുത്തത്.
കിടപ്പുമുറിയുടെ റാക്കിന്1റെ മുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധങ്ങൾ. യുവാവിനെ ദേഹപരിശോധനയടക്കം നടത്തിയെങ്കിലും ഇവിടെ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ല. എന്നാൽ പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന് സമ്മതിച്ചതായി പൊലീസ് പറയുന്നു. ഇയാൾക്കെതിരെ തോക്കും മറ്റ് ആയുധങ്ങളും കൈവശം വെച്ചതിന് കേസെടുത്തു. തോക്ക് എവിടെ നിന്ന് ലഭിച്ചുവെന്നതിനെ കുറിച്ചും ഇയാളുടെ ബന്ധങ്ങളും ഉൾപ്പടെ പൊലീസ് അന്വേഷിക്കുന്നു.ഇയാളുടെ മറ്റ് കേസുകളുമായി ബന്ധപ്പെട്ട വിവരം തേടിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam