ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ ബാഗ് കവർന്ന കേസ്: പ്രതി പോലീസ് പിടിയിൽ

Published : Aug 07, 2026, 06:03 PM IST
FortKochi Roberry Manoj

Synopsis

ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള രേഖകളും മൊബൈൽ ഫോണും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോർട്ട് കൊച്ചി സ്വദേശിയായ മനോജ് എന്നയാളെ പിടികൂടിയത്.

കൊച്ചി: ഫോർട്ട് കൊച്ചി മിഡിൽ ബീച്ചിൽ വച്ച് വിനോദസഞ്ചാരികളുടെ വിലപിടിപ്പുള്ള രേഖകളും മൊബൈൽ ഫോണും അടങ്ങിയ ഹാൻഡ് ബാഗ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് കൊച്ചി കുമ്മിണിപ്പറമ്പിൽ വീട്ടിൽ മനോജ് (ആന്റണിയുടെ മകൻ) ആണ് പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ജൂലൈ 29-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികൾ ഫോർട്ട് കൊച്ചി ബീച്ച് സന്ദർശിക്കാനെത്തിയ സമയത്താണ് പ്രതി ഇവരുടെ ഹാൻഡ് ബാഗ് തട്ടിയെടുത്തത്. പിന്നീട് ഇയാൾ ഓടിരക്ഷപ്പെട്ടു. ഒറിജിനൽ പാസ്‌പോർട്ട്, എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, പ്ലസ് ടു സർട്ടിഫിക്കറ്റ്, മൊബൈൽ ഫോൺ എന്നിവയാണ് നഷ്ടപ്പെട്ട ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് കൊച്ചി ബീച്ച് പരിസരത്തെ സി.സി.ടി.വി. ദൃശ്യങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും കേന്ദ്രീകരിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പോലീസ് തിരിച്ചറിഞ്ഞത്.

ഫോർട്ട് കൊച്ചി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രതീഷ് കെ.സി.യുടെ നേതൃത്വത്തിൽ, സബ് ഇൻസ്പെക്ടർ (SI) അഞ്ജന, സി.പി.ഒ.മാരായ ഉമേഷ് ഉദയൻ, പ്രജീഷ്, സബീർ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതിയെ തുടർന്നുള്ള നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടിപ്പറുകൾ പരിശോധിക്കാൻ മലപ്പുറം ജില്ലയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍; മണ്ണെടുപ്പ് തടയും; അനധികൃത ക്വാറികള്‍ പൂട്ടിക്കും
കുടിച്ച ചായയുടെ പണം ചോദിച്ചതിന് പക, വയോധികന്റെ തട്ടുകട അടിച്ചു തകർത്തു; മലപ്പുറത്ത് യുവാവ് പിടിയിൽ