തൂക്കുപാലത്തിന് സമീപം പ്രത്യേക തരം ചെടികൾ, നെറ്റിൽ സെര്‍ച്ച് ചെയ്ത് പ്രഫുലും ഫായിസും; ഉടൻ വിളിച്ചത് പൊലീസിനെ!

Published : Apr 22, 2025, 06:05 AM IST
തൂക്കുപാലത്തിന് സമീപം പ്രത്യേക തരം ചെടികൾ, നെറ്റിൽ സെര്‍ച്ച് ചെയ്ത് പ്രഫുലും ഫായിസും; ഉടൻ വിളിച്ചത് പൊലീസിനെ!

Synopsis

130 സെന്‍റി മീറ്റർ വരെ വളർച്ചയെത്തിയ ഒന്നാംതരം ചെടികളാണ് കണ്ടെത്തിയത്

കോഴിക്കോട്: കോഴിക്കോട് കൊടുള്ളിയിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ദേശീയപാതയോരത്ത് നിന്നും പൂർണ വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ഇതുവഴി ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് ചെടികൾ കണ്ട് പൊലീസിനെ അറിയിച്ചത്. ദേശീയ പാതയിൽ കൊടുവള്ളി വഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു പ്രഫുലും സുഹൃത്തായ ഫായിസും. വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം റോഡരികിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

130 സെന്‍റി മീറ്റർ വരെ വളർച്ചയെത്തിയ ഒന്നാംതരം ചെടികളാണ് കണ്ടെത്തിയത്. കഞ്ചാവ് ചെടികൾ തന്നെയെന്ന് നെറ്റിൽ ഫോട്ടോ സെർച്ച് ചെയ്ത് ഉറപ്പാക്കി. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചെടി നട്ടുവളർത്തിയതല്ലെന്നാണ് നിഗമനം. വളമിട്ടതായോ പരിപാലിച്ചതോ ആയി തെളിവില്ല. റോഡരികിൽ ഉപേക്ഷിച്ച കഞ്ചാവ് വിത്ത് മുളച്ചതോ പക്ഷികൾ കൊണ്ടിട്ടതോ ആകാമെന്നാണ് നിഗമനം. പ്രതികൾ ഇല്ലെങ്കിലും താമരശ്ശേരി എക്സൈസ് കേസെടുത്തിട്ടുണ്ട്. തൊണ്ടിമുതലായ ചെടികൾ കസ്റ്റഡിയിലുമെടുത്തു.

കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ന് വൈകീട്ട് 6.25ന് കേരളത്തിന്റെ ആകാശത്ത് പ്രത്യക്ഷപ്പെടും, ആറ് മിനിറ്റിന് ശേഷം അസ്തമിക്കും, വേ​ഗം റെഡിയായിക്കോളൂ
ഏത് കാട്ടിൽ പോയി ഒളിച്ചാലും പിടിക്കും, 45 കീ.മി ആനമല വനത്തിൽ സഞ്ചരിച്ച് അന്വേഷണ സംഘം; കഞ്ചാവ് കേസിലെ പ്രതിയെ കുടുക്കി എക്സൈസ്