ഒരു സ്കൂട്ടറിൽ 4 കുട്ടികൾ, പെട്ടത് ഗണേഷ് കുമാറിന്‍റെ മുൻപിൽ; 'കൊച്ചു പിള്ളേരാ, ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്'

Published : May 20, 2025, 01:06 PM IST
ഒരു സ്കൂട്ടറിൽ 4 കുട്ടികൾ, പെട്ടത് ഗണേഷ് കുമാറിന്‍റെ മുൻപിൽ; 'കൊച്ചു പിള്ളേരാ, ഉടമയുടെ ലൈസൻസ് റദ്ദാക്കിയേക്ക്'

Synopsis

പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ സഞ്ചരിക്കുന്നത് കണ്ട ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകി. 

കൊല്ലം: പ്രായപൂർത്തിയാവാത്ത നാല് കുട്ടികൾ ഒരു സ്കൂട്ടറിൽ പോകവേ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ മുന്നിൽപ്പെട്ടു. കുട്ടികളോട് സംസാരിച്ച ശേഷം വാഹന ഉടമയുടെ ലൈസൻസ് റദ്ദാക്കാൻ മന്ത്രി നിർദേശം നൽകി.

"സി ഐയെ വിളിച്ച് പറയ്. ഉടമയാരാണെന്ന് കണ്ടുപിടിക്കണം. എന്നിട്ട് ആർ ടി ഒ ഓഫിസിൽ പറഞ്ഞ് ഉടമയുടെ ലൈസൻസ് അങ്ങ് റദ്ദാക്കിയേക്ക്. കൊച്ചുപിള്ളേരാ. അവരുടെ കയ്യിൽ വണ്ടി കൊടുത്തേക്കുന്നു. 18 വയസു പോലും ആയിട്ടില്ല കുട്ടികൾക്ക്. നാല് പേരാ ഒരു ബൈക്കിൽ. വീണ് മരിച്ചാൽ നമ്മൾ തന്നെ കാണണം. ഹെൽമറ്റുമില്ല. ലൈസൻസുമില്ല. ഉടമസ്ഥൻ വരുമ്പോൾ ആർ ടി ഒ ഓഫീസിന് കൈമാറണം. അതാ നിയമം" - മന്ത്രി ഗണേഷ് കുമാർ പറഞ്ഞു.

പത്തനാപുരത്ത് കുടുംബശ്രീയുടെ വാർഷികാഘോഷം ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു മന്ത്രി ഗണേഷ് കുമാർ. ഘോഷയാത്ര കഴിഞ്ഞ് സ്റ്റേജിലേക്ക് കയറുമ്പോഴാണ് നാലംഗ കുട്ടി സംഘം ഒരു സ്കൂട്ടറിൽ വരുന്നത് മന്ത്രി കണ്ടത്. ഉടൻ തന്നെ നടപടിയെടുക്കാൻ നിർദേശം നൽകുകയായിരുന്നു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു