
ഇടുക്കി: അണക്കരയിൽ ബാങ്ക് ജീവനക്കാരെ ആക്രമിച്ച കേസിൽ നാല് സിഐടിയു ലോഡിങ് തൊഴിലാളികൾ അറസ്റ്റിൽ. കുരുവിള, ബാബു, കുഞ്ഞുമോൻ, ബിനോയി എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ രാത്രിയാണ് സംഭവം. അണക്കരയിൽ പുതുതായി ആരംഭിക്കുന്ന ബാങ്കിൽ ലോക്കർ ഇറക്കാൻ എത്തിയതായിരുന്നു ബാങ്ക് ജീവനക്കാർ. ഇവർക്കും ഒപ്പമുണ്ടായിരുന്ന ഏജൻസി ജീവനക്കാരെയും ആക്രമിച്ചു. മർദ്ദനത്തിൽ പരിക്കേറ്റ ഏഴ് പേർ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam