'ആ ഫോട്ടോ അയച്ചത് മരിക്കാനായിരുന്നുവെന്ന് അറിഞ്ഞില്ല'; നാലംഗ കുടുംബത്തിന്‍റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

Published : Oct 06, 2018, 12:06 PM ISTUpdated : Oct 06, 2018, 02:51 PM IST
'ആ ഫോട്ടോ അയച്ചത് മരിക്കാനായിരുന്നുവെന്ന് അറിഞ്ഞില്ല'; നാലംഗ കുടുംബത്തിന്‍റെ മരണത്തില്‍ ഞെട്ടല്‍ മാറാതെ നാട്ടുകാര്‍

Synopsis

നാലംഗ കുടുംബം മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ തലപ്പുഴക്കടുത്ത തിടങ്ങഴി ഗ്രാമം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയാനും ആയിട്ടില്ല. തിടങ്ങഴി തോപ്പില്‍ വീട്ടില്‍ വിനു എന്ന വിനോദ് (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. 

കല്‍പ്പറ്റ: നാലംഗ കുടുംബം മരിച്ചതിന്റെ ഞെട്ടല്‍ മാറാതെ തലപ്പുഴക്കടുത്ത തിടങ്ങഴി ഗ്രാമം. ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയാനും ആയിട്ടില്ല. തിടങ്ങഴി തോപ്പില്‍ വീട്ടില്‍ വിനു എന്ന വിനോദ് (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പില്‍ കശുമാവില്‍ തുങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. ബിനു ഇന്നലെ രാത്രി പെങ്ങളുടെ വീട്ടിലായിരുന്ന മകള്‍ അനുശ്രീയെ കൂട്ടാനായി പോയിരുന്നു. തിരിച്ചെത്തിയെങ്കിലും കുടുംബത്തെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അര്‍ധരാത്രിവരെ അന്വേഷിച്ചിരുന്നു. 11.30 ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിച്ചു. തലപ്പുഴ പൊലീസും സ്ഥലത്തെത്തി തിരച്ചിലില്‍ പങ്കെടുത്തെങ്കിലും വിവരമൊന്നും ലഭില്ല. തുടര്‍ന്ന് ഇന്ന് രാവിലെ ആറരയോടെയാണ് നാലുപേരെയും അയല്‍വാസിയുടെ പറമ്പില്‍ മരിച്ചതായി കണ്ടെത്തിയത്. 

പശുവിനെ വളര്‍ത്തിയാണ് ബിനുവും കുടുംബവും കഴിഞ്ഞിരുന്നത്. എട്ട് പശുക്കളുള്ള ഫാം നല്ല രീതിയില്‍ നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. മരിച്ച ബിനു ഇന്നലെ ഏതാനും സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ് വഴി കുടുംബഫോട്ടോ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. അഭിനവ് മുതിരേരി സര്‍വ്വോദയം യു.പി. സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊച്ചിയിൽ 'പെൺകരുത്തിന്റെ' സംഗമം; സ്ത്രീശാക്തീകരണത്തിന് പുത്തൻ ദിശാബോധം നൽകി 'ഷീ പവർ 2025' വനിതാ ഉച്ചകോടി
ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്തു; ബസിനും കൈവരിക്കുമിടയില്‍ കുടുങ്ങി വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്