ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങി, ബൈക്ക് ഇടിച്ച് കയറി അപകടം; നാല് പേർക്ക് ​ഗുരുതര പരിക്ക്

Published : Apr 15, 2024, 07:34 PM ISTUpdated : Apr 15, 2024, 07:37 PM IST
ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങി, ബൈക്ക് ഇടിച്ച് കയറി അപകടം; നാല് പേർക്ക് ​ഗുരുതര പരിക്ക്

Synopsis

ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്.

പാലക്കാട്: ചാലിശ്ശേരി മുലയം പറമ്പ് ക്ഷേത്രത്തിന് സമീപം ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ചാലിശ്ശേരി കുന്നത്തേരി സ്വദേശികളായ രണ്ട് ബൈക്ക് യാത്രക്കാർക്കും ഓട്ടോ യാത്രക്കാരായ രണ്ട് പെരിങ്ങോട് സ്വദേശികൾക്കുമാണ് പരിക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പെരുമ്പിലാവ് ഭാഗത്ത് നിന്നും വരികയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് എതിർ ദിശയിലേക്ക് നീങ്ങിയതോടെ ചാലിശ്ശേരി ഭാഗത്ത് നിന്നും ശരിയായ ദിശയിലൂടെ വരികയായിരുന്ന ബൈക്ക് ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും തകർന്നു. വളരെ ബുദ്ധിമുട്ടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

വീട്ടിലെത്തി വോട്ടിങ്ങ്, കുറ്റമറ്റ രീതിയിൽ നടത്തണമെന്ന് സഞ്ജയ് കൗൾ; 'നാല് ജില്ലകളിലെ ഒരുക്കങ്ങൾ വിലയിരുത്തി'

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രി റോഡരികിൽ മാലിന്യം തള്ളി നൈസായിട്ട് പോയി, പക്ഷേ ചാക്കിനുള്ളിലെ 'തെളിവ്' മറന്നു! മലപ്പുറത്തെ കൂൾബാർ ഉടമക്ക് എട്ടിന്‍റെ പണി കിട്ടി
കഴിഞ്ഞ ദിവസം കണ്ടത് പാതി ഭക്ഷിച്ച പന്നിയുടെ ജ‍ഡം, മലപ്പുറത്ത് നിരീക്ഷണം ശക്തമാക്കി വനംവകുപ്പ്; മലയോര മേഖലയിൽ കടുവാ ഭീതി രൂക്ഷം