വയനാട്: ഉരുള്‍പൊട്ടലില്‍ ഒഴുകിപ്പോകുന്ന ആളുകളെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങളുടെ യാഥാർത്ഥ്യം പുറത്ത്. വയനാട്ടിലെ കണിയാംപറ്റയിൽ കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കിൽപ്പെട്ട നാല് പേരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇൌ രീതിയില്‍ പ്രചരിച്ചിരുന്നത്. കണിയാംപറ്റയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സാധാനങ്ങളുമായി പോയിരുന്ന കൊട്ടത്തോണി മറിഞ്ഞ് ഒഴുക്കില്‍പ്പെട്ടവരെ രക്ഷിക്കുന്ന വീഡിയോയാണ് ഇത്തരത്തില്‍ പ്രചരിച്ചത്.
അതിശക്തമായി പരന്നൊഴുകുന്ന പുഴയില്‍ കൊട്ടത്തോണിയില്‍ സാധനങ്ങളുമായി പോവുകയായിരുന്ന നാല് പേരാണ് പുഴയിലേക്ക് മറിഞ്ഞത്. ഇവരെ സാഹസീകമായാണ് രക്ഷപ്പെടുത്തിയത്. ആളുകള്‍ പരസ്പരം കൈക്കോർത്ത് പുഴയിലേക്കിറങ്ങി ഇവരെ രക്ഷപ്പെടുത്തുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. രക്ഷപ്പെടുത്തിയ ഇവരെ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവര്‍ സുഖം പ്രാപിച്ചുവരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam