പൊങ്കാലയിടാനെന്ന വ്യാജേനയെത്തി, സംഭാര വിതരണ സ്ഥലത്ത് മാല പൊട്ടിക്കാൻ ശ്രമം; തമ്പാനൂർ കെഎസ്ആർടിസി പരിസരത്ത് പിടിയിലായത് നാല് സ്ത്രീകൾ

Published : Mar 04, 2026, 06:59 PM IST
Attukal Pongala Theft

Synopsis

ആറ്റുകാൽ പൊങ്കാലയ്ക്കിടെ മാല മോഷ്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ നാല് സ്ത്രീകളെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് വെച്ചാണ് ഇവർ പിടിയിലായത്. 

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തിയവരുടെ ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് സ്ത്രീകൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരെയാണ് തമ്പാനൂർ പൊലീസ് കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തത്. പൊങ്കാലയ്ക്കെത്തിയ സ്ത്രീയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചതിനിടെയാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. പൊങ്കാലയിടാൻ എന്ന വ്യാജേനയെത്തി സംഭാരം വാങ്ങാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാല മോഷ്ടിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ ഒരു സ്ത്രീ പിടിയിലായി.

ഒരാളാണ് മോഷണത്തിന് ശ്രമിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ ഇവർ സംഘമായി എത്തിയതാണെന്ന് മനസിലായി. തുടർന്ന് മറ്റു മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. അതേസമയം ഇവർ പറയുന്ന വിവരങ്ങൾ പലതും പരസ്പര ബന്ധമില്ലാത്തതാണ്. കൂടുതൽ ചോദ്യം ചെയ്താലേ ഇവർ തമിഴ്നാട്ടിൽ എവിടെ നിന്നാണ് എത്തിയതെന്നു മനസിലാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. നാല് പേരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റപ്പാലം ചെനക്കത്തൂർ പൂരത്തിനിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ കുത്തി; 2 ആർഎസ്എസ് പ്രവർത്തകർ പിടിയിൽ
'ഒളിവിൽ പോയപ്പോൾ പോലും ഞങ്ങളെ സേഫാക്കിയവൻ, പക്ഷേ ഇപ്പോൾ കഴിയില്ല'; തന്റെ പ്രിയപ്പെട്ട കാർ വിൽക്കുന്നുവെന്ന് പച്ചവീട് പ്രശ്നേഷ്