
തന്റെ പ്രിയപ്പെട്ട കാർ വിൽക്കുകയാണെന്ന് യൂട്യൂബർ പച്ചവീട് പ്രശ്നേഷ്. തന്റെ പ്രിയപ്പെട്ട കാർ സാമ്പത്തിക പ്രശ്നം കാരണം വിൽക്കുകയാണെന്നും പ്രശ്നേഷ് വീഡിയോയിൽ വ്യക്തമാക്കി. വീടില്ലാത്ത സമയത്തും ഒളിവിൽ പോയ സമയത്തും തന്നെ സേഫാക്കിയവനാണ് തന്റെ കാർ. ഞങ്ങൾക്കൊരു ലീടായിരുന്നു, കൂടായിരുന്നു. അച്ഛനെ കഴിഞ്ഞ ദിവസമാണ് കാറിൽ ആശുപത്രിയിൽ കൊണ്ടുപോയത്. അതോടുകൂടി ഇവന്റെ പർപസ് ഏകദേശം പൂർത്തിയായെന്നും പ്രശ്നേഷ് പറയുന്നു. പൊന്നുപോലെയാണിവനെ നോക്കിയത്. ഇനിയെനിക്ക് അതിന് സാധിക്കുമെന്ന് തോന്നുന്നില്ല. സാമ്പത്തിക സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നന്നായി നോക്കുമെന്ന് കരുതുന്നയാൾക്ക് നൽകുന്നത്. 65000 കിമീ ഉള്ളപ്പോഴാണ് വാങ്ങിയത്.. ഇപ്പോൾ 105000 കിമീ ആയി. കൃത്യം 40000 കിമീ ഓടി. കൃത്യമായ സർവീസ് നടത്തിയെന്നും പ്രശ്നേഷ് പറയുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam