ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരന് ദാരുണാന്ത്യം

Published : Sep 30, 2024, 10:02 AM ISTUpdated : Sep 30, 2024, 10:06 AM IST
ഇരട്ടയാറിൽ പിക്കപ്പ് വാൻ പിന്നോട്ടെടുക്കുന്നതിനിടെ അപകടം, നാലു വയസുകാരന് ദാരുണാന്ത്യം

Synopsis

ശ്രാവണ്‍ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.

ഇടുക്കി: പിക്കപ്പ് വാൻ പിന്നോട്ട് എടുക്കുന്നതിനിടയിൽ വാഹനത്തിനടിയിൽപ്പെട്ട് നാലു വയസുകാരൻ മരിച്ചു. ഇരട്ടയാർ ശാന്തിഗ്രാം നാലു സെന്‍റ് കോളനിയിലെ ശ്രാവൺ ആണ് മരിച്ചത്. അനൂപ് - മാലതി ദമ്പതികളുടെ ഇളയ മകനാണ് ശ്രാവൺ. അബദ്ധത്തിൽ വാഹനത്തിനടിയിൽ കുടുങ്ങുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. ഞായറാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. 

കുടുംബശ്രീ യോഗത്തിന് അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ശ്രാവണ്‍. അതിനിടെ പിക്കപ്പ് ഡ്രൈവർ കുട്ടിയുടെ അമ്മയ്ക്ക് നൽകാനുള്ള പണവുമായി വന്നു. ഡ്രൈവർ വാഹനം നിർത്തി സംസാരിക്കുന്നതിനിടയിൽ  അമ്മയ്ക്ക് പിന്നാലെ കുട്ടിയും വാഹനത്തിന് സമീപത്തേക്ക് വന്നു. 

ശ്രാവണ്‍ നിൽക്കുന്നതറിയാതെ ഡ്രൈവർ വാഹനം എടുത്തതാണ് അപകട കാരണമെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കട്ടപ്പന പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് നൽകും. സംസ്കാരം തിങ്കളാഴ്ച 3.30 ന് വീട്ടുവളപ്പിൽ നടക്കും.  ശ്രാവണിന്‍റെ സഹോദരി വൈഗ രണ്ടാം  ക്ലാസ് വിദ്യാർത്ഥിനിയാണ്.

അമിത വേഗതയിലെത്തിയ ബസ് നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചു; ഒൻപത് പേർക്ക് ദാരുണാന്ത്യം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'മെമ്പറേ, ഈ പരാതിയൊന്ന് പരിഗണിക്കണം...'! പഞ്ചായത്തംഗത്തിന്റെ സിറ്റൗട്ടിൽ അസാധാരണ വലിപ്പമുളള അണലിയെത്തി
സഹോദരങ്ങൾ രണ്ട് പേരും കറങ്ങി നടന്നത് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ; പിന്നാലെയെത്തി പൊലീസ്, കൈവശമുണ്ടായിരുന്നത് 2.2 കിലോ കഞ്ചാവ്