
അമ്പലപ്പുഴ:എയ്സ് വാനിൻ്റെ വാതിലിൻ്റെ ചില്ലിനിടയിൽ തല കുരുങ്ങി നാലു വയസുകാരന് (four year old ) ദാരുണാന്ത്യം. പുന്നപ്ര (Punnappra) തെക്ക് പഞ്ചായത്ത് പുന്നപ്ര വണ്ടാനം ഷെറഫുൽ ഇസ്ലാം പള്ളിക്കു സമീപം മണ്ണാ പറമ്പിൽ അൽത്താഫ് - അൻസില ദമ്പതികളുടെ മകൻ അൽ ഹനാനാണ് മരിച്ചത്. വീട്ടിൽ നിർത്തിയിട്ടിരുന്ന വാനിൽ കളിക്കുന്നതിനിടെ ഇന്ന് പകൽ 2.30 ഓടെയായിരുന്നു സംഭവം.
ഡ്രൈവർ ഭാഗത്തെ വീലിൽ ചവിട്ടി വാനിൻ്റെ അടഞ്ഞു കിടന്ന വാതിലിൻ്റെ പാതി താഴ്ത്തിയ ഗ്ലാസിനിടക്കു കൂടി തല അകത്തേക്കിട്ടപ്പോൾ കാൽ തെന്നിപ്പോകുകയായിരുന്നു. ഈ സമയം കഴുത്ത് ഗ്ലാസിൽ കുരുങ്ങിയാണ് അന്ത്യം സംഭവിച്ചത്.
മരണവീട്ടില്‍ എത്തിയ ഉടന്‍ ഡ്രൈവര്‍ക്കൊരു കോള്‍, പിന്നാലെ ആംബുലന്‍സിന്‍റെ താക്കോല്‍ കാണാതായി!
ശബ്ദം കേട്ട് വീട്ടുകാരെത്തി പുറത്തെടുത്ത അൽ ഹനാനെ ഉടൻ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
പാറമേക്കാവിന്‍റെ പൂരം അമിട്ടില്‍ നിരോധിത രാസവസ്‍തു ? വീണ്ടും പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam