Asianet News MalayalamAsianet News Malayalam

മരണവീട്ടില്‍ എത്തിയ ഉടന്‍ ഡ്രൈവര്‍ക്കൊരു കോള്‍, പിന്നാലെ ആംബുലന്‍സിന്‍റെ താക്കോല്‍ കാണാതായി!

പിന്നീട് മെക്കാനിക്ക് എത്തി വാഹനത്തിലെ ഇഗ്നീഷ്യന്‍ സംവിധാനം വേര്‍പ്പെടുത്തിയാണ് ആംബുലന്‍സ് നീക്കിയത്

Engine key of ambulance missed from death house
Author
Angadipuram, First Published Oct 13, 2021, 7:35 PM IST

രണവീട്ടില്‍ എത്തിയ ആംബുലന്‍സിന്‍റെ (Ambulance) താക്കോല്‍ കാണാതായി. മരണവീട്ടില്‍ നിന്ന് ഫ്രീസര്‍ തിരിച്ചെടുക്കാന്‍ എത്തിയ ആംബുലന്‍സിന്റെ താക്കോല്‍ നഷ്‍ടപ്പെപ്പെട്ടതായാണ് പരാതി. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം (Malappuram) അങ്ങാടിപ്പുറത്താണ് (Angadipuram) സംഭവം എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗതക്കുരുക്കുണ്ടായി.

അങ്ങാടിപ്പുറം (Angadipuram) ദേശീയപാതയില്‍ മേല്‍പ്പാലത്തിനു താഴെയാണ് സംഭവം. പരേതന്‍റെ വീട്ടിലേക്ക് ആംബുലന്‍സിന് പ്രവേശിക്കാന്‍ സാധിക്കാത്തതിനാല്‍ മേല്‍പ്പാലത്തിനു താഴെയുള്ള അനുബന്ധറോഡില്‍ വണ്ടി നിര്‍ത്തിയിടുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറോട് പെട്ടെന്ന് വണ്ടി റോഡില്‍നിന്നു നീക്കാന്‍ മാന്യമല്ലാത്തരീതിയില്‍ ചിലര്‍ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്ന് ഡ്രൈവര്‍ പറയുന്നു. എന്നാല്‍വണ്ടി നിര്‍ത്തിയിടേണ്ടിവന്ന സാഹചര്യം ആംബുലന്‍സ് ഡ്രൈവര്‍  അറിയിച്ചു. പക്ഷേ, ഫ്രീസറുമായി തിരിച്ചെത്തിയപ്പോഴേക്കും  ആംബുലന്‍സില്‍നിന്ന് താക്കോല്‍ നഷ്‍ടപ്പെട്ടിരുന്നു. 

നേരത്തെ കോള്‍ വന്ന ഫോണ്‍ നമ്പറില്‍ തിരിച്ചുവിളിച്ചെങ്കിലും താക്കോല്‍ കിട്ടിയില്ല. ഒരുമണിക്കൂറോളം റോഡില്‍ ആംബുലന്‍സ് നിര്‍ത്തിയിടേണ്ടിവന്നു. ഇതോടെ പാലത്തിനടിയില്‍ ഗതാഗതക്കുരുക്കായി. തുടര്‍ന്ന് പ്രദേശവാസികള്‍ വാഹനനിയന്ത്രണം ഏറ്റെടുക്കുകയും വണ്ടികള്‍ മറുവശത്തേക്ക് തിരിച്ചുവിടുകയും ചെയ്‍താണ് കുരുക്ക് ഒഴിവാക്കിയത്.

പിന്നീട് മെക്കാനിക്ക് എത്തി വാഹനത്തിലെ ഇഗ്നീഷ്യന്‍ സംവിധാനം വേര്‍പ്പെടുത്തിയാണ് ആംബുലന്‍സ് നീക്കിയത്. ആംബുലന്‍സ് ഡ്രൈവര്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതിനല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

(പ്രതീകാത്മക ചിത്രം)

Follow Us:
Download App:
  • android
  • ios