നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

Published : Jun 27, 2024, 10:30 AM ISTUpdated : Jun 27, 2024, 10:51 AM IST
നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

Synopsis

മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്.

മലപ്പുറം: നാല് വയസുകാരിയുടെ തൊണ്ടയിൽ കുരുങ്ങിയ നാണയങ്ങൾ എൻഡോസ്‌കോപി വഴി പുറത്തെടുത്തു. മണ്ണാർക്കാട് സ്വദേശികളായ ദമ്പതികളുടെ മകൾ രണ്ടു രൂപയുടെയും ഒരു രൂപയുടെയും സ്റ്റീൽ നാണയങ്ങളാണ് അബദ്ധത്തിൽ വിഴുങ്ങിയത്. പെരിന്തൽമണ്ണ അസന്‍റ് ഇ എൻ ടി ആശുപത്രിയിലെ മെഡിക്കൽ സംഘമാണ് നാണയങ്ങള്‍ പുറത്തെടുത്തത്. 

വീട്ടിൽ മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടി നാണയങ്ങൾ അബദ്ധത്തിൽ വിഴുങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അസന്റ് ഇ എൻ ടി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. സർജൻ ഡോ എൻ വി ദീപ്തി, ഡോ യദുകൃഷ്ണൻ, അനസ്‌തേഷ്യ മേധാവി ഡോ സി എച്ച് ഷബീറലി എന്നിവർ നേതൃത്വം നൽകി.

മഴയ്ക്കൊപ്പം ശക്തമായ കാറ്റ്, കശുമാവ് പിഴുതുവീണ് കൂര നിലംപൊത്തി; എന്തുചെയ്യുമെന്നറിയാതെ പ്രദീപും കുടുംബവും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും