കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

Published : Jun 27, 2024, 09:38 AM ISTUpdated : Jun 27, 2024, 10:25 AM IST
കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

Synopsis

വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു

കാസർകോട്: കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന അബ്ദുൽ റഷീദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു. യുവാക്കൾ ഗൂഗിൾ മാപ്പ് നോക്കിയാണ് യാത്ര ചെയ്തതെന്ന് പൊലീസ് പറയുന്നു.

കാസർകോട്  കള്ളാർ  കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

സിന്ധുവെന്ന് വിളിപ്പേര്, ആരുമറിയാതെ ഒറ്റമുറി വീട്ടിൽ വെച്ച് എല്ലാം തയ്യാറാക്കും, സ്കൂട്ടറിലെത്തിക്കും, സ്ഥലം ഉടമയ്ക്കും പങ്ക്, ചാരായവുമായി ഒരാൾ പിടിയിൽ
മലയാറ്റൂരിൽ 19 കാരിയുടെ മരണം; നിർണ്ണായക സിസിടിവി ദൃശ്യം പുറത്ത്, ചിത്രപ്രിയയുടേത് കൊലപാതകം തന്നെ, തലക്ക് ആഴത്തിൽ മുറിവും