ഒരിക്കൽ വിളിച്ച് പ്രശംസിച്ചത് മുഖ്യമന്ത്രി; അന്ന് അഭിനന്ദിച്ച അതേ കാര്യം നടക്കാൻ അബ്‍ദുള്ള നവകേരള സദസിനെത്തും

Published : Dec 17, 2023, 08:43 AM IST
ഒരിക്കൽ വിളിച്ച് പ്രശംസിച്ചത് മുഖ്യമന്ത്രി; അന്ന് അഭിനന്ദിച്ച അതേ കാര്യം നടക്കാൻ അബ്‍ദുള്ള നവകേരള സദസിനെത്തും

Synopsis

തമിഴ്നാട്ടിൽ നിന്ന് കപ്പലണ്ടിക്കച്ചവടത്തിനായി മൂന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിലെത്തിപ്പോൾ തല ചായ്ക്കാൻ ഇടമില്ലാതെ വലഞ്ഞ ഓർമ്മകള്‍ ഇന്നും അബ്‍ദുള്ളയുടെ ഉള്ളിൽ വിങ്ങുന്നുണ്ട്

കൊല്ലം: കൊല്ലം കടയ്ക്കലിൽ നിർധനർക്ക് വീട് വച്ച് നൽകാൻ വ്യാപാരി ഒരു ഏക്കർ ഭൂമി പതിച്ച് നൽകി നാല് വർഷമായിട്ടും നടപടി എടുക്കാതെ എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്. കോട്ടപ്പുറത്ത് കച്ചവടം നടത്തുന്ന അബ്‍ദുള്ള സൗജന്യമായി നൽകിയ ഭൂമിയാണ് ആർക്കും ഉപകാരമില്ലാതെ കാടുമൂടി നശിക്കുന്നത്. നവകേരള സദസിനായി മുഖ്യമന്ത്രി എത്തുമ്പോൾ നടപടി ആവശ്യപ്പെട്ട് നിവേദനം നൽകാനൊരുങ്ങുകയാണ് അബ്‍ദുള്ള.

തമിഴ്നാട്ടിൽ നിന്ന് കപ്പലണ്ടിക്കച്ചവടത്തിനായി മൂന്നര പതിറ്റാണ്ട് മുമ്പ് കേരളത്തിലെത്തിപ്പോൾ തല ചായ്ക്കാൻ ഇടമില്ലാതെ വലഞ്ഞ ഓർമ്മകള്‍ ഇന്നും അബ്‍ദുള്ളയുടെ ഉള്ളിൽ വിങ്ങുന്നുണ്ട്. കപ്പലണ്ടി മണി എന്ന പേരിൽ നിന്ന് പലചരക്ക് വ്യാപാരിയായി വളർന്നപ്പോൾ വീടില്ലാത്തവരുടെ സ്വപ്നത്തിനൊപ്പമായി അബ്‍ദുള്ളയുടെ മനസ്.

എന്നാൽ മിച്ചം പിടിച്ച് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ ഭൂമി ഇപ്പോള്‍ അനാഥമായി കിടക്കുകയാണ്. 55 ലക്ഷം രൂപയ്ക്ക് 2019 ൽ വാങ്ങിയ ഒരു ഏക്കർ ഭൂമിയ്ക്ക് സെന്‍റ് ഒന്നിന് ഒന്നര ലക്ഷമെങ്കിലും മതിപ്പ് വിലയുണ്ട് ഇപ്പോൾ. സ്ഥലത്തേക്ക് കോൺക്രീറ്റ് പാത ഒരുക്കലിലിൽ മാത്രം ഒതുങ്ങി പഞ്ചായത്ത് നടപടി. ഒരിക്കൽ വിളിച്ച് അഭിനന്ദിച്ച മുഖ്യമന്ത്രിയെ പരിഭവം അറിയിച്ചാൽ ആഗ്രഹം സഫലമാകുമെന്ന പ്രതീക്ഷ മാത്രമാണ് ബാക്കി. 

ലോകത്ത് ഏറ്റവും കൂടുതൽ പടരുന്ന കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി