Car accident : കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്തു; രണ്ട് പേരുടെ നില ഗുരുതരം

Published : Jan 23, 2022, 11:36 AM IST
Car accident : കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ മതിലിടിച്ച് തകര്‍ത്തു; രണ്ട് പേരുടെ നില ഗുരുതരം

Synopsis

ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. 

കോഴിക്കോട്: കോഴിക്കോട് (Kozhikode) നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് അപകടം (Car accident). പൊറ്റമലില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ (Medical College hospital) പ്രവേശിപ്പിച്ചു. 

ഞായറാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്. എടക്കാട് സ്വദേശി സുമേഷ്, വെള്ളി പറമ്പ് സ്വദേശികളായ അബിത്, നിഖിൽ അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തില്‍ മതിലും കാറും പൂർണമായും തകർന്നു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രണ്ടുപേരെയും കൊല്ലും, ഒന്നും രണ്ടും പ്രതികള്‍ ഞങ്ങള്‍'; യുഡിഎഫ് ആഹ്ളാദ പ്രകടനത്തിനിടെ സിപിഎം നേതാക്കള്‍ക്കെതിരേ കൊലവിളി
കടുവ ഭീതി: രണ്ട് പഞ്ചായത്തുകളിലെ 10 വാര്‍ഡുകളിൽ സ്കൂൾ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടര്‍, പരീക്ഷകൾക്കും ബാധകം