ഒറീസയിൽ നിന്ന് കന്യാകുമാരി വരെ എത്തിച്ചു, 2 ബാഗുകളിലാക്കി ഓട്ടോയിൽ കോവളം വഴി കടത്തിയത് 3.6 കിലോ കഞ്ചാവ്; നാല് പേർ പിടിയിൽ

Published : Sep 08, 2026, 12:05 AM IST
Cannabis Smuggling

Synopsis

22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്. കോവളം പോറോഡ് പാലത്തിനു സമീപം ഇവരുടെ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു

തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ. ഓട്ടോയിൽ കടത്തിക്കൊണ്ടുവന്ന 3.6 കിലോ കഞ്ചാവുമായി ബീമാപള്ളി സ്വദേശികളായ നൗഷാദ് (40), സെയ്‌ദലി (33), ഓട്ടോ ഡ്രൈവർ സുൾഫിക്കർ (33), തിരുവല്ലം സ്വദേശി ഷെഫീക് (51) എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. 22,000 രൂപയ്ക്ക് ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി തമിഴ്നാട് വഴി ബൈപ്പാസ് റോഡിലൂടെ കോവളം ഭാഗത്തേക്ക് വരവെയാണ് പ്രതികൾ പിടിയിലായത്.

കോവളം പോറോഡ് പാലത്തിനു സമീപം ഇവരുടെ ഓട്ടോ തടഞ്ഞ് പ്രതികളെ പിടികൂടുകയായിരുന്നെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ട് ബാഗുകളിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്ന കഞ്ചാവ് കണ്ടെടുത്തു. നാർക്കോട്ടിക് എസിപി ഗോപകുമാറിൻ്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറി. വിഴിഞ്ഞം എസ്.എച്ച്.ഒ ഹേമന്ത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളെ ദേഹപരിശോധന നടത്തി. പ്രതികൾ ഒറീസയിൽ നിന്നും വാങ്ങിയ ടീ ഷർട്ടുകളും മൊബൈൽ ഫോണുകളും പണവും പൊലീസ് പിടിച്ചെടുത്തു. പ്രതികൾ കഞ്ചാവ് കടത്താനുപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോൺ വന്നപ്പോൾ മൊബൈലുമായി മുത്തച്ഛൻ വീടിനുള്ളിലേക്ക് പോയി, ആലപ്പുഴയിൽ ഒന്നര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു
മുക്കത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു