അപകടത്തില്‍ ഫൈസലിന്റെ കൈകാലുകള്‍ക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകള്‍ക്കും പുറം ഭാഗത്തുമാണ് പരിക്ക്. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം കൂടുതലാണെന്ന് നാട്ടുകാർ പറയുന്നു.

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്ന് വീണ ദമ്പതികള്‍ക്ക് പരിക്കേറ്റു. കോഴിക്കോട് മുക്കത്തിന് സമീപം പാമ്പിഴഞ്ഞപ്പാറ സ്വദേശി പള്ളത്ത് ഫൈസല്‍(37), ഭാര്യ അലീഫാത്തിമ (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിരുവമ്പാടി-ഓമശ്ശേരി റോഡില്‍ നീലേശ്വരം നടുക്കില്‍ വെച്ച് ഇന്നലെ രാത്രി 7.30-ഓടെയായിരുന്നു അപകടം.

അപകടത്തില്‍ ഫൈസലിന്റെ കൈകാലുകള്‍ക്കും താടിയെല്ലിനും നെറ്റിക്കും പല്ലിനും പരിക്കേറ്റിട്ടുണ്ട്. അലീഫാത്തിമയ്ക്ക് കൈകാലുകള്‍ക്കും പുറം ഭാഗത്തുമാണ് പരിക്ക്. പരിക്കേറ്റ ഇരുവരെയും മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.