QR Code Fraud: കടയ്ക്ക് പുറത്ത് ക്യൂ ആ‍ർ കോഡുകൾ സ്ഥാപിച്ച് തട്ടിപ്പ്, വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

Published : Feb 12, 2022, 01:57 PM ISTUpdated : Feb 12, 2022, 02:30 PM IST
QR Code Fraud: കടയ്ക്ക് പുറത്ത് ക്യൂ ആ‍ർ കോഡുകൾ സ്ഥാപിച്ച് തട്ടിപ്പ്, വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകി പൊലീസ്

Synopsis

കൃത്യമായി തുക സ്വന്തം അക്കൗണ്ടിലേക്ക് വരുന്നുണ്ടോ എന്ന് വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ ഡിജിറ്റൽ പെയ്മെൻ്റ് QR കോഡുകൾ (QR COde) പതിച്ചിട്ടുണ്ടെങ്കിൽ തട്ടിപ്പിന് (Fraud) ഇരയാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പ് സംഭവങ്ങൾ ഉയർന്നു വരുന്നതിൻ്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം സർക്കിൾ ഇൻസ്പെക്ടർ പ്രജീഷ് ശശി മേഖലയിലെ വ്യാപാരികൾക്ക് മുന്നറിയിപ്പ് നൽകിയത്. 

സ്ഥാപനങ്ങൾക്ക് മുന്നിൽ പതിച്ചിരികുന്ന UPI QR code, അതിൻ്റെ പ്രിൻ്റുകൾ ചില തട്ടിപ്പ് സംഘങ്ങൾ മാറ്റി അവരുടെ അക്കൗണ്ടുകളുമായി ബന്ധിപിച്ചിരികുന്ന QR കോഡുകൾ പതിപ്പിച്ച് പണം തട്ടുന്നതായി അറിവ് കിട്ടിയിട്ടുണ്ടെന്നും അതിനാൽ സ്ഥാപനങ്ങൾക്ക് പുറത്ത് പതിപ്പിച്ചിരിക്കുന്ന QR കോഡ് മാറ്റുന്നതായിരിക്കും നല്ലതെന്നും അദേഹം അറിയിച്ചു. 

കൃത്യമായി തുക സ്വന്തം അക്കൗണ്ടിലേക്ക് വരുന്നുണ്ടോ എന്നും വ്യാപാരികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികൾ പതിച്ചിരിക്കുന്ന QR കോഡുകൾക്ക് മുകളിൽ സംശയം തോന്നാത്ത തരത്തിൽ സ്വന്തം QR കോഡുകൾ പത്തികുന്നതാണ് തട്ടിപ്പിൻ്റെ രീതി. തിരക്ക് കൂടുതലുള്ള സ്ഥാപനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നത്. 

വ്യാപാര തിരക്കിന് ഇടയിൽ പണം അക്കൗണ്ടിലേക്ക് ലഭിച്ചോ എന്ന് വ്യാപാരികൾ ശ്രദ്ധിക്കാതെ പോകുന്നത് ആണ് തട്ടിപ്പിന് ഇരയാകാൻ കാരണമാകുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചിലയിടങ്ങളിൽ  ഇത്തരത്തിൽ സംഭവം നടന്ന സാഹചര്യത്തിലാണ് വ്യാപാരികൾക്ക് ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയതെന്ന് വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി ഏഷ്യനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗജന്യ യാത്ര വമ്പൻ ഹിറ്റ്! ദിവസം 400 സൗജന്യ ഷട്ടിൽ സർവീസുകൾ, പ്രയോജനപ്പെടുത്തിയത് 8400 പേർ; ഐഎഫ്എഫ്കെയിൽ താരമായി കേരള സവാരി
ഓട്ടോറിക്ഷക്ക് പൊലീസ് കൈ കാണിച്ചു, ഇറങ്ങിയോടി 2 പേർ, പിന്തുടര്‍ന്ന് പിടികൂടി, കഞ്ചാവ് പിടിച്ചു