മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍

Published : Aug 21, 2024, 04:22 PM ISTUpdated : Aug 21, 2024, 09:36 PM IST
മകനെ ജയിലിൽ നിന്ന് ഇറക്കാമെന്ന് വാഗ്ദാനം; എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ പ്രതി പിടിയില്‍

Synopsis

മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്.

കോഴിക്കോട്: എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞ് പണം തട്ടിയ ആൾ കോഴിക്കോട് പിടിയിൽ. മലപ്പുറം കൊട്ടോണ്ടി സ്വദേശി മുഹമ്മദ് ഷിബിലി ആണ് അറസ്റ്റിലായത്. കോഴിക്കോട് കസബ പൊലീസാണ് പ്രതിയെ പിടികൂടിയത്. എക്സൈസ് ഇൻസ്പെക്ടർ ചമഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. മകനെ ജയിലിൽ നിന്ന് ഇറക്കാൻ കേസ് ഒതുക്കി തീർക്കാമെന്ന് പറഞ്ഞാണ് പരാതിക്കാരിയിൽ നിന്ന് പ്രതി പണം തട്ടിയത്. നേരത്തെയും ആൾമാറാട്ടം നടത്തിയതിന് നടക്കാവ്, കൊണ്ടോട്ടി സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു