
തിരുവനന്തപുരം: ലോക ഗർഭാശയഗള കാൻസർ നിർമ്മാർജ്ജന ദിനമായ നവംബർ 17-ന് തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിൽ (ആർ.സി.സി.) സൗജന്യ കാൻസർ നിർണയ പരിശോധന സംഘടിപ്പിക്കുന്നു. 35-നും 60-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കാണ് ഈ സൗജന്യ സേവനം ലഭ്യമാവുക.
സൗജന്യ പരിശോധനകളും രജിസ്‌ട്രേഷനുംപരിശോധനയുടെ ഭാഗമായി കോൾപോസ്കോപി, പാപ്സ്മിയർ എന്നീ നിർണയ പരിശോധനകൾ സൗജന്യമായിരിക്കും. കൂടാതെ, ആവശ്യമുള്ളവർക്ക് എച്ച്.പി.വി. പരിശോധനയും സൗജന്യമായി നടത്താം.ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. 0471-2522299 എന്ന നമ്പറിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാം. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന നൂറ് പേർക്കായിരിക്കും പരിശോധനയിൽ മുൻഗണന ലഭിക്കുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam