ദുരിതാശ്വാസ നിധിയിലേക്ക് പെൻഷന്‍തുക കൈമാറി 102 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി

Published : Apr 26, 2020, 06:38 PM IST
ദുരിതാശ്വാസ നിധിയിലേക്ക് പെൻഷന്‍തുക കൈമാറി 102 വയസുള്ള സ്വാതന്ത്ര്യ സമര സേനാനി

Synopsis

തൊട്ടപ്പുറത്ത് പി. പരമേശ്വരൻ നായർ ആണ് തന്‍റെ  102-ാം വയസിൽ ജനമൈത്രി പൊലീസ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കുവേണ്ടി തനിക്ക് പെൻഷൻ തുക കൈമാറിയത്. 

തിരുവനന്തപുരം: തന്‍റെ പെന്‍ഷന്‍ തുക ദുരിതാശ്വാസ നിധിയിലേക്ക്  കൈമാറി സ്വാതന്ത്ര്യ സമര സേനാനി. ബ്രട്ടീഷുകാരുടെ കൊളോണിയൻ പൊലീസിനോട് പടപൊരുതിയ സമരസേനാനി മണപ്പുറം തൊട്ടപ്പുറത്ത് പി. പരമേശ്വരൻ നായർ ആണ് തന്‍റെ  102-ാം വയസിൽ ജനമൈത്രി പൊലീസ് മുഖേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കുവേണ്ടി തനിക്ക് പെൻഷൻ തുക കൈമാറിയത്. 

പെൻഷൻ തുക കോവിഡ് 19 വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ  നൽകാനായി മലയിൻകീഴ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് അനിൽകുമാറിന് പി. പരമേശ്വരൻ നായർ കൈമാറി. തുക പൊലീസ് വഴി കൈമാറിയത് ഇന്നത്തെ പൊലീസ് യാഥാർഥ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുന്നവരാണെന്നത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

സ്റ്റേഷൻ പരിധിയിലെ വിശിഷ്ട വ്യക്തികൾ വയോധികർ എന്നിവരെ നേരിൽ കണ്ടു ക്ഷേമാന്വേഷണം നടത്തുന്നതിന്റെ ഭാഗമായി മലയിൻകീഴ് ജനമൈത്രി പൊലീസ് പി പരമേശ്വരൻ നായരെയും സന്ദർശിച്ചപ്പോഴാണ് ദുരിതാശ്വാസ നിധിയിലേക്ക് അദ്ദേഹം പണം നല്‍കിയത്. സബ് ഇൻസ്‌പെക്ടർ സൈജു , ഇൻസ്‌പെക്ടർ രാജേന്ദ്രൻ, സി പി ഒ ഹരീഷ് എന്നിവരാണ് സ്വാതന്ത്ര്യ സമര സേനാനി പി പരമേശ്വരൻ നായരെ കാണാൻ എത്തിയത്. ക്ഷേമന്വേഷണത്തിന് എത്തിയ തങ്ങളെ ദുരിതാശ്വാസ നിധിക്കുള്ള സംഭാവന ഏൽപ്പിച്ച അദ്ദേഹം എല്ലാവര്‍ക്കും മാതൃകയാണെന്ന്  സബ് ഇൻസ്‌പെക്ടർ സൈജു പറഞ്ഞു.

മലയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, അധ്യാപകൻ, ട്രാൻസ്പോർട് ജീവനക്കാരൻ, എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച പി പരമേശ്വരൻ നായരും പ്രശസ്ത  ഗാന്ധിയൻ ഗോപിനാഥനും സഹപ്രവർത്തകർ ആയിരുന്നു. ഊരൂട്ടമ്പലം പാപ്പനംകോട് റോഡ് തിരിയുന്ന മലയിൻകീഴ് ജംഗ്ഷനിൽ ആണ് പി പരമേശ്വരൻ നായരുടെ നേതൃത്വത്തിൽ പ്രാദേശിക തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് രൂപം കൊണ്ടത്.  

PREV
click me!

Recommended Stories

പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ
സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം