തിരുവനന്തപുരത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഉടുമുണ്ടുരിയുന്നത് പതിവ്, ഒടുവിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Published : Mar 22, 2023, 10:28 PM IST
 തിരുവനന്തപുരത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഉടുമുണ്ടുരിയുന്നത് പതിവ്, ഒടുവിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ

Synopsis

തിരുവനന്തപുരത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തി ഉടുമുണ്ടുരിയുന്നത് പതിവ്, ഒടുവിൽ ഓട്ടോ ഡ്രൈവര്‍ പിടിയിൽ

തിരുവനന്തപുരം: നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ എത്തി നഗ്നതാപ്രദര്‍ശനം നടത്തുന്ന ഓട്ടോഡ്രൈവർ പിടിയില്‍. വട്ടിയൂർക്കാവ് മൂന്നാംമൂട് താമസിക്കുന്ന ഓട്ടോ ഡ്രൈവറുമായ മുത്തുരാജിനെയാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. 

അടിക്കടി രാത്രി സമയങ്ങളിൽ കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിലെത്തുന്ന മുത്തുരാജ് നഗ്നത പ്രദർശനം നടത്താറുണ്ട് എന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രിയും ഇത്തരത്തിൽ മുത്തുരാജ് ഹോസ്റ്റലിന് മുന്നിൽ എത്തി ഉടുവസ്ത്രം മാറ്റി നഗ്നതാപ്രദർശനം നടത്തിയിരുന്നു. 

ഇതോടെ ലേഡീസ് ഹോസ്റ്റലിലെ പെൺകുട്ടികൾ മ്യൂസിയം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് ആളെ തിരിച്ചറിയുന്നത്. ഇന്ന് രാവിലെയോടെ ഇയാളെ മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. 

നഗരത്തിൽ യുവതികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ച് വരുന്നുണ്ടെങ്കിലും പൊലീസ് പട്രോളിങ് കാര്യക്ഷമം അല്ല എന്ന ആക്ഷേപം ഉണ്ട്. പ്രധാന റോഡുകളിൽ മാത്രം വാഹന പരിശോധനയും റോന്ത് ചുറ്റലും നടത്തുന്ന പൊലീസ് സംഘം ഉൾ റോഡുകളിലേക്ക് കയറാറില്ല എന്ന ആക്ഷേപം ഉണ്ട്. 

Read more:  റെയിൽവേ പ്ലാറ്റ്ഫോമിൽ നിന്ന് കിട്ടിയത് ഒന്നര ലക്ഷം രൂപയുടെ ഫോൺ, തിരികെ നൽകി പോര്‍ട്ടര്‍, ഉടമയും സ്പെഷ്യൽ
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്ത്രീകളുമായി സെക്സ് ചാറ്റിന് ഗ്രൂപ്പ്, ആപ്പുകളിലും സജീവം'; ഭാര്യയുമായി ബന്ധപ്പെടുന്നതിനിടെ കുട്ടി കരഞ്ഞതോടെ കൊലപാതകം; ഷിജിൻ കൊടും ക്രിമിനൽ
'ഗണേഷിന് മറവി ഒരു സൗകര്യമായിരിക്കാം, പക്ഷേ...', കുടുംബം തകരാതിരിക്കാൻ ഉമ്മൻ ചാണ്ടി ഇടപെട്ടത് ഏറ്റവും നന്നായി അറിയുന്നയാൾ താനെന്ന് ഷിബു ബേബി ജോൺ