ശ്ചിമഘട്ടത്തിലെ കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പരിമിത വ്യാപനമുള്ള ജീവിയാണ് ഈയിനം ഞണ്ടുകൾ.
മലപ്പുറം: പശ്ചിമഘട്ടത്തിന്റെ ഭാഗമായ സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ നിന്ന് അപൂര്‍വയിനം ഞണ്ടിനെ കണ്ടെത്തി. ആണ്‍-പെണ്‍ വ്യത്യാസം ഒരേ ശരീരത്തില്‍ കാണുന്ന അപൂര്‍വ ജൈവാവസ്ഥയുള്ള ഞണ്ടിനെ മരപ്പൊത്തുകളില്‍ നിന്നുമാണ് ശാസ്ത്രജ്ഞര്‍ കണ്ടത്തിയിട്ടുള്ളത്. എം.ഇ.എസ് മമ്പാട് കോളജിലെ സെന്റര്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഇക്കോളജിയിലെ ഗവേഷകരായ ഡോ.കെ. എസ്. അനൂപ് ദാസ്, കെ.ടി. ഫാഹിസ് എന്നിവര്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞരായ ഡോ. സമീര്‍, പൂര്‍ണിമ എന്നിവരുമായി ചേര്‍ന്നാണ് അപൂര്‍വ കണ്ടെത്തല്‍ നടത്തിയിട്ടുള്ളത്. പഠനം അന്താരാഷ്ട്ര ജേണലായ ക്ര സ്റ്റേഷ്യാനയില്‍ പ്രസിദ്ധീകരിച്ചു. സാധാരണയായി ഞണ്ടിന്റെ ആണ്‍-പെണ്‍ വിഭാഗങ്ങളില്‍ വ്യക്തമായ ശരീരവ്യത്യാസങ്ങള്‍ കാണപ്പെടുന്നുണ്ട്. എന്നാൽ ഇവയിൽ അത്തരം വ്യത്യാസമില്ല. ആണ്‍ജീവികള്‍ക്ക് പ്രത്യേക പ്രജനനാവയവങ്ങളായ ഗോണോപോഡുകള്‍ ഉണ്ടാകുമ്പോള്‍ പെണ്‍ജീവികള്‍ക്ക് വിപുലമായ ഉദരഭാഗവും മുട്ടകള്‍ വഹിക്കാന്‍ സഹായിക്കുന്ന ഘടനകളും ഇവയിൽ കാണപ്പെടുന്നുണ്ട്. പശ്ചിമഘട്ടത്തിലെ കേരളവും തമിഴ്നാടും ഉള്‍പ്പെടുന്ന ചില പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന പരിമിത വ്യാപനമുള്ള ജീവിയാണ് ഈയിനം ഞണ്ടുകൾ.


