മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു, വീട്ടിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

By Web TeamFirst Published Nov 29, 2022, 9:10 PM IST
Highlights

അടുക്കളയിലെ ടൈലുകൾ പൊട്ടി. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീയണച്ചു.

തൃശ്ശൂര്‍: മാപ്രാണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപ്പിടിത്തം. കുരിയാപ്പിള്ളി മാഹിന്‍റെ വീട്ടിലെ ഫ്രിഡ്‍ജാണ് പൊട്ടിത്തെറിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മാഹിന്‍റെ അമ്മയും ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നെങ്കില്ലും അത്ഭുതകരമായി രക്ഷപ്പെട്ടു. അടുക്കളയിലെ ടൈലുകൾ പൊട്ടി. ഇരിങ്ങാലക്കുട ഫയർഫോഴ്സ് എത്തി തീയണച്ചു.

click me!