
തൃശൂര്‍: മുപ്പതിനായിരത്തോളം ഡ്രൈ ഫ്‌ളവറുകള്‍ ഉപയോഗിച്ച് 25 അടി ഉയരത്തില്‍ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരുക്കി ഫ്യൂസോ ഫ്രണ്ട്സ് കൂട്ടായ്മ. എടമുട്ടത്ത് ഫ്യൂസോ ഫുഡ് കോര്‍ട്ടിന്റെ ടര്‍ഫിലാണ് ചിത്രമൊരുക്കിയത്. ഒരു രാത്രിയും പകലും സമയമെടുത്ത് 25*20 വലുപ്പമുള്ള ബോര്‍ഡില്‍ വിവിധങ്ങളായ 25 നിറങ്ങളിലുള്ള ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ ഒട്ടിച്ചുവച്ചാണ് ഉമ്മന്‍ ചാണ്ടിയുടെ മുഖചിത്രം തീര്‍ത്തത്.
ഫ്യൂസോ ഫ്രന്റ്‌സ് കൂട്ടായ്മയിലെ അഷറഫ് കെ. അലി, ജസീം കെ. ഹംസ, ജിതേഷ് വി. ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിനാണ് ജനങ്ങള്‍ക്ക് വീക്ഷിക്കാവുന്നവിധം ചിത്രം ഒരുക്കിയത്. ഉമ്മന്‍ ചാണ്ടിയോടുള്ള ആദരമായാണ് പുഷ്പചിത്രം രൂപകല്പന ചെയ്തതെന്ന് കൂട്ടായ്മ അംഗങ്ങള്‍ പറഞ്ഞു. കെ.എം. ഫിറോസ്, എ.എ. അന്‍സാരി, എ.എ. ഷിയാസ്, പി.എസ്. റിഷാദ്, പി.എ. ഫാസില്‍, പി.എ. ഫവാസ്, സജീര്‍ ഇബ്രാഹിം, സഗീര്‍, ബിനോയ്‌ലാല്‍, ഒ.എസ്. ഷൈന്‍, ഫൈസല്‍ അലി, സലാഹുദ്ദീന്‍, മജീദ് എന്നിവരും ചിത്ര നിര്‍മാണത്തില്‍ പങ്കെടുത്തു. ടിഎൻ പ്രതാപൻ എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ചിത്രം കാണാനെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam