
കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടികൊണ്ടിരുന്ന ടോറസ് ലോറിയുടെ ടയർ ഊരി ദേഹത്തേക്ക് വന്നിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മരുതൂർ തെക്കെ മീത്തൽ കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയാണ് (65) മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മുത്താമ്പി ലക്ഷ്മീ നരസിംഹ മൂർത്തി ക്ഷേത്രത്തിനു സമീപമായിരുന്നു ദാരുണമായ അപകടം നടന്നത്.
ബൈപ്പാസ് നിർമാണത്തിനായി അരിക്കുളത്തു നിന്നു മണ്ണുമായി വരികയായിരുന്ന വഗാഡ് കമ്പനിയുടെ ടോറസ് ലോറിയാണ് അപകടം വരുത്തിയത്. ഓടികൊണ്ടിരിക്കെ ലോറിയുടെ ഇടതുഭാഗത്തെ ടയർ ഊരിതെറിക്കുകയായിരുന്നു. വാഹനത്തിനടുത്ത് നിന്ന് നൂറ് മീറ്റർ അകലെ വലത് വശത്തെ ടയറും ഊരിതെറിച്ചിരുന്നു.
റോഡുപണിക്കെത്തിയ വഗാഡ് കമ്പനിയുടെ ടോറസ് ലോറികൾ നിരവധി അപകടങ്ങൾ ഇതിനകം പ്രദേശത്ത് വരുത്തിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കല്ല്യാണിക്കുട്ടി ബ്രാഹ്മണി അമ്മയുടെ ഭർത്താവ്: പരേതനായ തെക്കെ മഠത്തിൽ ഉണ്ണികൃഷ്ണൻ നമ്പീശൻ. മകൻ: രാജ് കുമാർ. മരുമകൾ: ശ്രീജ.
Read More : പെൺകുട്ടികളുടെ വീഡിയോ മൊബൈലിൽ പകർത്തി സ്വകാര്യ ബസ് ജീവനക്കാരൻ, പരാതി കൊടുത്തിട്ടും നടപടിയില്ല
അതിനിടെ ആലുവയിൽ വിദ്യാര്‍ത്ഥിയെ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ആലുവ കോന്പാറ റൂട്ടിലോടുന്ന ആയിഷ മോൾ ബസ്സിലെ ജീവനക്കാർക്കെതിരെയാണ് നടപടി. വിദ്യാർത്ഥി ഇറങ്ങുന്നതിന് മുൻപേ ബസിന്‍റെ ഓട്ടോമാറ്റിക് ഡോർ അടച്ചതാണ് അപകടത്തിന് കാരണം. പകുതി ശരീരം വാതിലിനിടയില്‍ കുടുങ്ങി പോയ വിദ്യാര്‍ത്ഥിയെ 50 മീറ്ററോളമാണ് ബസ് വലിച്ചിഴച്ച് കൊണ്ടുപോയത്. സംഭവം നടന്നതിന് പിന്നാലെ ബസ് ഡ്രൈവര്‍ എം.എച്ച്. ഷമീറിന്റേയും കണ്ടക്ടര്‍ ആന്റോ റാഫിയുടേയും ലൈസന്‍സ് 20 ദിവസത്തേക്ക് മോട്ടോർ വാഹനവകുപ്പ് സസ്‌പെന്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകള്‍ തൽസമയം കാണാം- LIVE
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam