ജി. പ്രിയങ്ക പാലക്കാട് കളക്ടറായി ചുതലയേറ്റു; ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാമെന്ന് കുറിപ്പ്

Published : Feb 05, 2025, 01:50 PM IST
ജി. പ്രിയങ്ക പാലക്കാട് കളക്ടറായി ചുതലയേറ്റു; ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാമെന്ന് കുറിപ്പ്

Synopsis

കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു.

തൃശൂർ: ജി. പ്രിയങ്ക പാലക്കാട് ജില്ലാ കളക്ടറായി ചുതലയേറ്റു . കര്‍ണാടക സ്വദേശിയായ  പ്രിയങ്ക 2017 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥയാണ് . സാമൂഹ്യ നീതി വകുപ്പ് -. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍, കോഴിക്കോട് സബ് കളക്ടര്‍,  എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.  ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ എഞ്ചിനീയറിങ് ബിരുദത്തിനു ശേഷം പബ്ലിക് മാനേജ്‌മെന്റിലും പബ്ലിക് അഡ്മിനിസ്‌ട്രേഷനിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

കാര്‍ഷിക, വ്യവസായ, വിനോദസഞ്ചാര മേഖലകളില്‍ ജില്ലയുടെ വളര്‍ച്ചയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യപ്പെടുന്നതായി ജില്ല കളക്ടർ പറഞ്ഞു. 'ഇന്ന് പാലക്കാട്  ജില്ലാ കളക്ടറായി ചുമതലയേല്‍ക്കുകയാണ്. വേറിട്ട സംസ്കാരത്തിനും പൈതൃകത്തിനും പേരുകേട്ട കേരളത്തിന്‍റെ നെല്ലറയാണ്  പാലക്കാട്.  പ്രകൃതി രമണീയതയോടൊപ്പം   കൃഷിയും വ്യവസായവും വിനോദസഞ്ചാരവും ഊർജ്ജിതമായി തുടരുന്ന ജില്ലയിൽ യാത്ര ആരംഭിക്കുമ്പോള്‍, പാലക്കാടന്‍ ജനതയുടെ പിന്തുണയും സഹകരണവും പ്രതീക്ഷിക്കുന്നു. നമുക്ക് ഒരുമിച്ച്, ശോഭനമായ ഭാവിക്കായി പ്രവര്‍ത്തിക്കാം'- കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

Read More :  പ്രതിഷേധം ഭയന്ന് മന്ത്രി വന്നില്ല, 2 കി.മി ദൂരത്തിരുന്ന് ഓൺലൈൻ ഉദ്ഘാടനത്തിന് ശ്രമം; എക്കോ ഷോപ്പ് ഉദ്ഘാടനം പാളി

PREV
click me!

Recommended Stories

രണ്ടു വയസുകാരിയെ കാണാതായെന്ന മുത്തശ്ശിയുടെ പരാതി, അന്വേഷണത്തിൽ തെളിഞ്ഞത് ഞെട്ടിക്കുന്ന കൊലപാതകം
പൂരം കഴിഞ്ഞതിന് പിന്നാലെ കുന്നംകുളം കിഴൂർ ദേവി ക്ഷേത്രത്തിൽ മോഷണം; ദേവി വിഗ്രഹം കവർന്നു