വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം എംഡിഎംഎയുമായി പിടിയിൽ

Published : Jul 17, 2022, 11:34 AM IST
വിദ്യാർത്ഥികൾക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം എംഡിഎംഎയുമായി പിടിയിൽ

Synopsis

കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെയാണ് കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടുന്നത്.

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കും യുവാക്കൾക്കും മയക്ക് മരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പ്രതികൾ പിടിയിലായത് എംഡിഎംഎ കൈവശം വെച്ച് ബൈക്കിൽ സഞ്ചരിക്കവെ. കിളിമാനൂർ സ്വദേശികളായ ഹരികൃഷ്ണൻ (22), സൂരജ് (22) എന്നിവരെയാണ് പിടികൂടിയത്. കിളിമാനൂർ ജംഗ്ഷന് സമീപം ശിൽപ ജംഗ്ഷനിൽ ബൈക്കിൽ വരവെയാണ് കിളിമാനൂർ എക്‌സൈസ് റെയിഞ്ച് സംഘം നൂറ് മില്ലിഗ്രാം എംഡിഎംഎയുമായി ഇരുവരെയും പിടികൂടുന്നത്. 

കിളിമാനൂർ മേഖലയിലെ എഞ്ചിനീയറിംഗ് കോളേജ് അടക്കമുള്ള വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന കിളിമാനൂർ കേന്ദ്രീകരിച്ചുളള സംഘത്തിലെ കണ്ണികൾ ആണ് അറസ്റ്റിലായ ഹരികൃഷ്ണനും, സൂരജും എന്ന് എക്സൈസ് സംഘം അറിയിച്ചു. എക്‌സൈസ് ഇൻസ്പെക്ടർ മോഹൻകുമാർ, പ്രിവന്റീവ് ഓഫീസർ ഷൈജു.എസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജെസീം.വൈ.ജെ., രതീഷ്.എം.ആർ., ഷെമീർ.എ.ആർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

PREV
Read more Articles on
click me!

Recommended Stories

അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു
'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം