
വയനാട്: വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഓൺലൈനിലൂടെ വാങ്ങിയ മിഠായി വിദ്യാർത്ഥി മറ്റ് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന നടത്തുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പൊലീസ് വിദ്യാർത്ഥിക്കെതിരെ കേസെടുത്തു.
സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് മിഠായി കണ്ടെത്തിയത്. മറ്റൊരു വിദ്യാര്‍ത്ഥിയാണ് നല്‍കിയതെന്ന് ഇവർ മൊഴി നല്‍കി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വിദ്യാർത്ഥികളില്‍ ഒരാളാണ് ഓണ്‍ലൈനിലൂടെ വാങ്ങി മുപ്പത് രൂപ നിരക്കില്‍ കഞ്ചാവ് മിഠായി വില്‍പ്പന നടത്തിയതെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. വിദ്യാർത്ഥികള്‍ക്കെതിരെ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam