അന്ന് 400 കിലോ, ഇന്ന് 325 കിലോ; കഞ്ചാവ് കടത്ത് കേസിൽ മുങ്ങിയ യുവാവ് അറസ്റ്റിൽ, പൊലീസ് പിടികൂടിയത് ചെന്നൈയിൽ നിന്ന്

Published : Mar 17, 2026, 10:58 PM IST
Ganja Arrest

Synopsis

തിരുവനന്തപുരത്ത് 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ ഹരികൃഷ്ണനെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ, ചെന്നൈയിൽ നിന്നാണ് പിടികൂടിയത്.

തിരുവനന്തപുരം: പാപ്പനംകോട് നിന്നും 325 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതിയെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല സ്വദേശി ഹരികൃഷ്ണ(33 ) നെയാണ് പിടികൂടിയത്. കഴിഞ്ഞ മാസമായിരുന്നു കാറിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പൊതികൾ പിടികൂടിയത്. സംഭവത്തിനുശേഷം വിശാഖപട്ടണത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ചെന്നൈയിൽ നിന്നും പൂനെ വഴി ഹിമാചൽ പ്രദേശിലേയ്ക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ എംജിആർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും നേമം പൊലീസ് പിടികൂടുകയായിരുന്നു. 

ഇതിന് മുമ്പ് 400 കിലോ കഞ്ചാവുമായി ഹരികൃഷ്ണനെ പിടികൂടിയിട്ടുണ്ട്. ഇയാൾക്കെതിരെ നിരവധി ലഹരി മരുന്ന് കേസുകൾ കേരളത്തിലും കർണാടകയിലുമുണ്ട്. ഹരികൃഷ്ണന്‍റെ കൂട്ടാളിയായ പൂജപ്പുര സ്വദേശി അലനെ 240 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി ഒറീസ പൊലീസ് അടുത്തിടെ പിടികൂടിയിരുന്നു. തിരുവനന്തപുരം സിറ്റി ഡിസിപി ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ, നേമം എസ്എച്ച്ഒ എന്നിവരുടെ നിർദ്ദേശപ്രകാരം നേമം പൊലീസ് സ്റ്റേഷൻ എസ്ഐ സന്തോഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനീത്, വിജി, സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്,അജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലൈഫിൽ അപേക്ഷ നൽകി, 10 വർഷം പിന്നിട്ടു; ശക്തമായ വേനൽമഴ ഉള്ള കിടപ്പാടം തകർത്തു; പെരുവഴിയിൽ കുടുംബം
ഇൻസ്റ്റഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച് സ്വര്‍ണാഭരണം കൈക്കലാക്കി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയിൽ