അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; പരിസരം അരിച്ചു പെറുക്കി പൊലീസ്, സമീപത്തെ പറമ്പിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തി

Published : Mar 09, 2026, 09:58 PM IST
ganja

Synopsis

അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

കൊച്ചി: പെരുമ്പാവൂരില്‍ അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സ്ഥലത്ത് കൂടുതല്‍ പരിശോധന. അപകട നടന്ന സ്ഥലത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ കഞ്ചാവ് കണ്ടെത്തി. അപകടം നടന്ന സ്ഥലത്തിനടുത്തുള്ള പറമ്പില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് പൊതികള്‍.

ഊരക്കാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം ഞായറാഴ്ച രാത്രിയാണ് രണ്ട് യുവാക്കള്‍ സഞ്ചരിച്ചിരുന്ന കാറ് സമീപത്തെ വീടിന് മുകളിലേക്ക് മറിഞ്ഞത്. റോഡില്‍ നിന്ന് പന്ത്രണ്ട് അടിയോളം താഴെ സ്ഥിതി ചെയ്യുന്ന മുരിങ്ങനാട്ട് ജയന്‍റെ വീടിന്‍റെ മുകളിലേക്കായിരുന്നു കാര്‍ മറിഞ്ഞത്. കാറിലുണ്ടായിരുന്ന യുവാക്കളെ രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തില്‍ കഞ്ചാവ് പൊതികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പേ തന്നെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. രണ്ടാമനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ പിന്നീട് ചോദ്യം ചെയ്തതോടെ അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത പറമ്പില്‍ ഒളിപ്പിച്ച കഞ്ചാവിന്‍റെ വിവരവും പൊലീസിന് കിട്ടി. മൂന്ന് കിലോയിലേറെ കഞ്ചാവാണ് പറമ്പിലെ പരിശോധനയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതര പരിക്ക്
ഓടുന്ന വാഹനത്തിൽ ചാർജ്ജ് ചെയ്യുന്ന ഫോൺ ഹെൽമെറ്റിൽ വച്ച് സംസാരം, അതിസാമർത്ഥ്യം വേണ്ടെന്ന് എംവിഡി