കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ; ഫ്ലാറ്റ് മുറിയിൻ തോക്കും ആയുധങ്ങളും

By Web TeamFirst Published Oct 19, 2021, 12:18 PM IST
Highlights

ഫ്ലാറ്റിലെത്തിയ പൊലീസ്  സംഘത്തിന് നേരെ പ്രതികൾ നാടൻ പടക്കം എറിഞ്ഞു. ഫ്ലാറ്റിലുണ്ടായിരുന്ന പ്രതികളിൽ രണ്ട് പേർ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെട്ടു. 

തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ (karamana) ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരികയായിരുന്ന കഞ്ചാവ് സംഘത്തിലെ രണ്ട് പേർ പൊലീസ് പിടിയിൽ. കരമന സ്വദേശികളായ ലജീഷ്, കൃഷ്ണ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയത്. പിടിയിലായ ലജീഷിന്റെ പേരിലായിരുന്നു കരമനയിലെ ലോഡ്ജിൽ മുറിയെടുത്തിരുന്നത്. പൊലീസിനെ കണ്ടതോടെ പ്രതികൾ രക്ഷപ്പെടാനായി നാടൻ ബോംബ് എറിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസ് സംഘം പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. 

പൊലീസിനെ ആക്രമിച്ച് പ്രതികളിൽ രണ്ട് പേർ രക്ഷപ്പെട്ടു. നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. മുറിയിൻ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.  ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപ്പനയും ഉപയോഗവുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്യുകയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ആരംഭിച്ചു. 

read more ജമ്മുകശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരാക്രമണം: എൻ ഐ എ അന്വേഷിക്കും, കരസേനാ മേധാവി ജമ്മുവിൽ

read more കുഞ്ഞിനെ കാണാതായ സംഭവം: ഒടുവിൽ അനുപമയുടെ പരാതിയിൽ ഉറ്റബന്ധുക്കൾക്കെതിരെ പൊലീസ് കേസ്

click me!