കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര; കൈയ്യോടെ പൊക്കി പൊലീസ്

Published : May 25, 2024, 01:19 PM IST
കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്ര; കൈയ്യോടെ പൊക്കി പൊലീസ്

Synopsis

ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. 

ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ നിന്ന് കഞ്ചാവ് പിടികൂടി. ബസിലെ യാത്രക്കാരനായ പുറക്കാട് സ്വദേശി ഷെഫീക്കിന്റെ കയ്യിൽ നിന്ന് ഒന്നേകാൽ കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്. രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Also Read: ശാസ്താംകോട്ട കഞ്ചാവ് കടത്ത് കേസിലെ പ്രതികൾക്ക് 10 വ‍ർഷം തടവും 1 ലക്ഷം പിഴയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന