പൊലീസിന് നേരെ ബോംബ് എറിഞ്ഞു, കഞ്ചാവ് സംഘം രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

By Web TeamFirst Published Oct 19, 2021, 4:05 PM IST
Highlights

ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന പ്രതികളിൽ ഒരാൾ ബോബ് എറിഞ്ഞ ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

തിരുവനന്തപുരം: കരമനയിൽ (karamana)കഞ്ചാവ് സംഘം പൊലീസിന് (police) നേരെ ബോംബ് (bomb)എറിഞ്ഞ ശേഷം രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.  ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന പ്രതികളിൽ ഒരാൾ ബോബ് എറിഞ്ഞ ശേഷം രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. 

രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ പൊലീസ് സംഘം പരിശോധനയ്ക്കായി ഫ്ലാറ്റിലെത്തിയത്. പൊലീസിനെ കണ്ടതോടെ സംഘം നാടൻ ബോബ് എറിഞ്ഞു. തലനാരിഴയ്ക്കാണ് പൊലീസ് സംഘം രക്ഷപ്പെട്ടത്. തുടർന്ന് സംഘത്തിലെ ഒരാൾ ബാൽക്കണി വഴി രക്ഷപ്പെട്ടു. രണ്ട് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. 

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ; ഫ്ലാറ്റ് മുറിയിൻ തോക്കും ആയുധങ്ങളും

നാർക്കോട്ടിക് സെൽ അസി. കമീഷണറുടെ നേതൃത്വത്തിലായിരുന്നു ഫ്ലാറ്റിൽ റെയ്ഡ് നടത്തിയത്. മുറിയിൽ നിന്നും തോക്കും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്.  ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവിന്റെ ഉപയോഗവും വിൽപ്പനയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടിയിലായ രണ്ട് പേരെ ചോദ്യം ചെയ്യുകയാണ്. രക്ഷപ്പെട്ടവർക്കായി തിരച്ചിൽ ആരംഭിച്ചു. 

മൾട്ടിപ്ലക്സുകൾ അടക്കം മുഴുവൻ തിയേറ്ററുകളും 25 ന് തന്നെ തുറക്കും, തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനം

click me!