കുപ്പിവെള്ള കമ്പനിയുടെ മറവിൽ ഹാൻസ് കച്ചവടം; ആയിരം കിലോ ഹാന്‍സ് പിടികൂടി

By Web TeamFirst Published Oct 19, 2021, 12:47 PM IST
Highlights

 കനാല്‍ കരയില്‍ കുപ്പിവെള്ള വിതരണ കമ്പനിക്കായാണ് ഇരുനില വീട് വാടകയ്ക്കെടുത്തത്. മുറികളിലും ഹാളിലുമായി ചാക്കുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ആയിരം കിലോയിലധികം വരുന്ന ഹാന്‍സ്. പിരായിരി സ്വദേശി സിറാജ് , കിനാശേരി സ്വദേശി കലാധരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

പാലക്കാട്: പാലക്കാട് ചന്ദ്രനഗറില്‍ എക്സൈസ് നടത്തിയ പരിശോധനയില്‍ ആയിരം കിലോ ഹാന്‍സ് പിടികൂടി. കുപ്പിവെള്ള കമ്പനിയുടെ മറവിലായിരുന്നു ഹാന്‍സ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് ഹാൻസ് എത്തിക്കുന്ന ഗോഡൗണിലായിരുന്നു എക്സൈസ് ഇന്‍റലിജന്‍സ് പാലക്കാട് യൂണിറ്റ് പരിശോധന നട‌ത്തിയത്.

കനാല്‍ കരയില്‍ കുപ്പിവെള്ള വിതരണ കമ്പനിക്കായാണ് ഇരുനില വീട് വാടകയ്ക്കെടുത്തത്. മുറികളിലും ഹാളിലുമായി ചാക്കുകളില്‍ കെട്ടിയിട്ടിരിക്കുകയായിരുന്നു ആയിരം കിലോയിലധികം വരുന്ന ഹാന്‍സ്. പിരായിരി സ്വദേശി സിറാജ്, കിനാശേരി സ്വദേശി കലാധരൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ നിന്ന് പച്ചക്കറി ലോറിയിലാണ് ഹാന്‍സ് പാലക്കാടെത്തിച്ചിരുന്നത്.

പായ്ക്കറ്റ് ഒന്നിന് അ‌ഞ്ചു രൂപയ്ക്ക് വാങ്ങി ഇവിടെ അമ്പത് രൂപയ്ക്കാണ് വിതരണം ചെയ്തിരുന്നതെന്ന് പ്രതികള്‍ മൊഴി നല്‍കി. കഴിഞ്ഞ ഒരുവര്‍ഷക്കാലമായി പ്രതികള്‍ കുപ്പിവെള്ളച്ചക്കച്ചവടത്തിന്‍റെ മറവില്‍ ഹാന്‍സ് വില്‍പന നടത്തിവരികയായിരുന്നെന്ന് എക്സൈസ് അറിയിച്ചു.

കരമനയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന, രണ്ട് പേർ പിടിയിൽ; ഫ്ലാറ്റ് മുറിയിൻ തോക്കും ആയുധങ്ങളും

പ്രളയ ഭീതിക്കിടെ ഭയപ്പെടുത്തി കുറുവ കവർച്ചാ സംഘം; നിരീക്ഷണം ശക്തമാക്കിയെന്ന് പൊലീസ്

click me!