മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു; മണ്ണിടിച്ചിൽ സാധ്യത, രാത്രിയാത്രാ നിരോധനം

By Web TeamFirst Published Sep 28, 2021, 4:53 PM IST
Highlights

എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി യാത്രക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ മാത്രമായിരിക്കും ഇതുവഴി ഗതാഗതം അനുവദിക്കുക. 

ഇടുക്കി: കനത്ത മഴയിൽ മലയിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ട മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു. റോഡിൽ വീണ പാറകഷ്ണങ്ങൾ മാറ്റിയതോടെയാണ് ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. എന്നാൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ രാത്രി യാത്രക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6.30 വരെ മാത്രമായിരിക്കും ഇതുവഴി ഗതാഗതം അനുവദിക്കുക. 

READ MORE 'മോന്‍സനെ ശല്യം ചെയ്യരുത്'; ഡ്രൈവറെ താക്കീത് ചെയ്യുന്ന ബാലയുടെ ശബ്‍ദസന്ദേശം പുറത്ത്, ഗൂഡാലോചനയെന്ന് നടന്‍

READ MORE പശുക്കള്‍ പറമ്പിലേക്ക് എത്തുന്നതിനെ ചൊല്ലി തര്‍ക്കം; അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികളെ അയല്‍വാസി വെടിവെച്ചു

കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് മൂന്നാര്‍ ഗ്യാപ്പ് റോഡിൽ വൻ പാറകഷ്ണങ്ങൾ വീണ് ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടത്. നേരത്തെ മണ്ണിടിഞ്ഞ് തടസ്സപ്പെട്ടിരുന്ന ഗ്യാപ്പ് റോഡിലെ ഗതാഗതം പുനസ്ഥാപിച്ച് ഒരുമാസം തികയുന്നതിന് മുന്പെയാണ് വീണ്ടും മലയിടഞ്ഞത്.

 

click me!