ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കായംകുളത്ത് ഷെഡ് കത്തിനശിച്ചു

Published : Sep 10, 2019, 09:04 AM ISTUpdated : Sep 10, 2019, 09:38 AM IST
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കായംകുളത്ത് ഷെഡ് കത്തിനശിച്ചു

Synopsis

വീട് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണം, ഗൃഹോപകരണ സാധനങ്ങള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായി കത്തിനശിച്ചു. 

ആലപ്പുഴ: കായംകുളത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഷെഡ് കത്തിനശിച്ചു. വീടിന്‍റെ നിര്‍മ്മാണം നടക്കുന്നതിനാല്‍ താമസത്തിനും മറ്റുമായി നിര്‍മ്മിച്ച  ഷെഡാണ് അത്യുഗ്രസ്‌ഫോടനത്തില്‍ കത്തിനശിച്ചത്.  ഗോവിന്ദമുട്ടം രാജുഭവനില്‍ രാജുവിന്‍റെ ഷെഡാണ് ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ കത്തി നശിച്ചത്. 

പാചകത്തിനായി ഷെഡിനകത്തു ഉപയോഗിച്ചു വന്ന ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ഇതിന്‍റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ വരെയെത്തിയെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സംഭവസമയം രാജുവും കുടുംബവും വീട്ടിലില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

ഗ്യാസ് ചോര്‍ച്ചമൂലം സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവോ അതോ ഷെഡിലെ വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണോ അപകടകാരണമെന്നകാര്യത്തില്‍ വ്യക്തതയില്ല.  വീട് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന പണം, ഗൃഹോപകരണ സാധനങ്ങള്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് തുടങ്ങിയവയെല്ലാം പൂര്‍ണ്ണമായി കത്തിനശിച്ചു. ഒരു ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം