അത്തോളിയിലെ കടയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഫയഫോഴ്സ് ഉദ്യോഗസ്ഥന്റെ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി

By Web TeamFirst Published Jul 11, 2021, 10:44 PM IST
Highlights

പഴം പച്ചക്കറിക്കടയിൽ ഗ്യാസിൽ നിന്ന് തീ പടർന്ന് അപകടം. ഫയർ സ്റ്റേഷൻ ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.  അത്തോളി കൂമുള്ളി അങ്ങാടിയിലെ എബി സ്റ്റോർസിലെ   ഗ്യാസ് സിലിണ്ടറിലാണ് തീപടർന്നത്. 
 

കോഴിക്കോട്: പഴം പച്ചക്കറിക്കടയിൽ ഗ്യാസിൽ നിന്ന് തീ പടർന്ന് അപകടം. ഫയർ സ്റ്റേഷൻ ഡ്രൈവറുടെ ഇടപെടലിൽ വൻ ദുരന്തം ഒഴിവായി.  അത്തോളി കൂമുള്ളി അങ്ങാടിയിലെ എബി സ്റ്റോർസിലെ   ഗ്യാസ് സിലിണ്ടറിലാണ് തീപടർന്നത്. 

അതുവഴി യാത്ര ചെയ്ത ഫയർ സ്റ്റേഷനിലെ ഡ്രൈവർ രജീഷിന്റെ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. സമീപത്തെ മസാലക്കടയിലെ അഭിലാഷാണ് തീ പടരുന്നത് ആദ്യം കണ്ടത്. നാട്ടുകാർ ഓടിയെത്തി തീ അണയക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അത്തോളി പൊലീസ് സ്ഥലത്ത് എത്തി. 

അതിനിടയിലാണ്  മീഞ്ചന്ത ഫയർ ആന്റ് റെസ്ക്യ സ്റ്റേഷനിലെ രജീഷ് അത് വഴി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടയിൽ ആൾക്കൂട്ടം കണ്ടത്. ഉടൻ തന്നെ ചാക്കുകൊണ്ട് മൂടി സാഹസികമായി തീ നിയന്ത്രിച്ചു. പിന്നിട് വെള്ള കെട്ടിലേക്ക് ഗ്യാസ് സിലിണ്ടർ മാറ്റി.  രജീഷിന്റെ സമയോജിത ഇടപെടൽ വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അഡിഷൽ എസ്ഐ വിപി വിജയന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.

click me!