'4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്, 2 എണ്ണം മേയർക്ക് പൈലറ്റ് പോകും'; സിറ്റി ബസ് വിവാദത്തിൽ മേയറെ പരിഹസിച്ച് ഗായത്രി ബാബു

Published : Jan 01, 2026, 10:16 AM IST
gayathri babu city bus

Synopsis

തിരുവനന്തപുരം സിറ്റി ബസ് വിവാദത്തിൽ മേയർ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു രംഗത്ത്. സബർബൻ സർവീസുകളെ ന്യായീകരിച്ച ഗായത്രി, മന്ത്രിയുടെ പ്രതികരണവും ആവർത്തിച്ചു. 

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ മേയര്‍ വി വി രാജേഷിനെ പരിഹസിച്ച് മുൻ കൗൺസിലർ ഗായത്രി ബാബു. മാരാർജി ഭവനിൽ ബസ് പാര്‍ക്ക് ചെയ്തിരിക്കുന്ന ചിത്രം പങ്കുവെച്ച് സിറ്റിക്കകത്ത് 4 എണ്ണം ഇടാനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും രണ്ട് എണ്ണം മേയർക്ക് പൈലറ്റ് പോകുമെന്നും ഇനി 107 എണ്ണമല്ലേ ഉള്ളൂ എന്നുമാണ് ഗായത്രി ഫേസ്ബുക്കിൽ കുറിച്ചത്. കാലത്തിനനനുസരിച്ച് നഗര ഗതാഗതത്തിലെ സൗകര്യം മെച്ചപ്പെടണം എങ്കിൽ പൊതുഗതാഗത വാഹനങ്ങൾ നഗരത്തിനുള്ളിൽ കിടന്ന് കറങ്ങിയത് കൊണ്ട് ആയില്ല.

സബ് അർബൻ മേഖലയെ നഗരത്തിൽ നിന്ന് ഒറ്റപ്പെടുത്തിയാലുള്ള ഒരു ഭവിഷ്യത്ത് നഗര ജനസാന്ദ്രത വർധിച്ച് വീർപ്പുമുട്ടലുണ്ടാകും എന്നതാണ്. സബർബൻ ഏരിയകളെയും കണക്റ്റ് ചെയ്യുന്ന ഗതാഗത സംവിധാനം ഒരുക്കിയാലേ നഗരവാസികൾക്കും ഗുണപ്രദമാകൂ. അതിനാലാണ് കരാറിൽ തന്നെ സബർബൻ സേവനം (പീക്ക് ടൈമിന് ശേഷം) നൽകാമെന്ന് പറഞ്ഞിട്ടുള്ളത്. പിന്നെ, തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസി ബസുകളുടെ എണ്ണം കുറവാണെന്ന പരാതിയും കണ്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങൾ മാറ്റി നിർത്തിയാൽ,ആകെ മൂന്നോ നാലോ കിലോമീറ്റർ ആണ് നഗരത്തിനു പുറത്ത് സ്മാർട്ട് സിറ്റി ബസുകൾ ഓടുന്നതെന്നും ഗായത്രി ബാബു പറഞ്ഞു.

നെയ്യാറ്റിൻകരയിലുള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? നെടുമങ്ങാട് ഉള്ളവർക്ക് സിറ്റിയിലേക്ക് വരണ്ടേ? അതൊരു ചോദ്യമാണ്. ഇതെല്ലാം പറഞ്ഞ ശേഷവും, ഉൾകൊള്ളാൻ കഴിയാത്തവർക്ക് വേണ്ടിയാണ് പറ്റൂല്ലങ്കിൽ തിരിച്ചെടുത്തോളാൻ പറഞ്ഞത്. അതൊരു ഒന്നൊന്നര പറച്ചിൽ ആയിരുന്നുവെന്നും മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രതികരണം ആവർത്തിച്ച് ഗായത്രി കുറിച്ചു.

വി വി രാജേഷിന്‍റെ പ്രതികരണം

തിരുവനന്തപുരം കോർപ്പറേഷനിലെ ഇലക്ട്രിക് ബസ് വിവാദത്തിൽ നിലപാടിലുറച്ച് നിൽക്കുകയാണ് മേയര്‍ വിവി രാജേഷ്. കോർപ്പറേഷന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് മേയർ വിവി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കരാർ പാലിക്കുകയെന്നത് മാത്രമാണ് വിഷയത്തിൽ ശാശ്വത പരിഹാരമെന്നും അതിന് കെഎസ്ആർടിസി തയ്യാറാകണമെന്നും വിവി രാജേഷ് പറഞ്ഞു. കൗൺസിൽ യോഗം വിഷയം ചർച്ച ചെയ്യും. പിന്നാലെ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും രേഖാമൂലം കത്ത് നൽകുമെന്നും വിവി രാജേഷ് പറഞ്ഞു. കരാർ പ്രകാരം അർഹമായ ലാഭവിഹിതം കോർപ്പറേഷന് കെഎസ്ആര്‍ടിസി നൽകണം. ത്രികക്ഷി കരാര്‍ ഇല്ലെങ്കിൽ അവർ പറയട്ടെ. കരാർ ഇല്ലെന്ന് ഗതാഗത വകുപ്പ് പറഞ്ഞാൽ തുടർനടപടി അപ്പോൾ ആലോചിക്കാമെന്നും ബസ് ഓടിക്കുന്നത് കോർപ്പറേഷന്‍റെ പണി അല്ലെന്നും വി വി രാജേഷ് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹസ്നയുടെ ആത്മഹത്യ; 34 കാരി 8 മാസമായി താമരശ്ശേരിയിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്നത് 29 കാരനായ യുവാവിനൊപ്പം, 'മക്കളെ കാണാനാവത്തിൽ മനോവിഷമം'
കത്തിവീശി പേടിപ്പിച്ച് കൈവിലങ്ങുമായി കടന്ന യുവാവിനെ അതിവേഗം പിടികൂടി വടക്കഞ്ചേരി പൊലീസ്; രക്ഷപ്പെടാൻ സഹായിച്ച അഞ്ച് പേരും പിടിയിൽ