
ആലപ്പുഴ: അരൂർ- കോടംതുരുത്ത് മാവുങ്കൽ ലക്ഷ്മിഭായിയുടെ വളർത്തുനായയുടെ കാലുകള്‍ സാമൂഹ്യവിരുദ്ധർ തല്ലിയൊടിച്ചു. 18000 രൂപക്ക് വാങ്ങിയ ജർമൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ടതാണ് നായ. സംഭവവുമായി ബന്ധപ്പെട്ട് കുത്തിയതോട് പൊലീസിൽ പരാതി നൽകി.
വീട് നിർമ്മാണത്തിലായതിനാൽ വീട്ടുകാർ എരമല്ലൂരില്‍ ഒരു വാടക വീട്ടിലാണു താമസം. എന്നാല്‍ നായയെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലെ കൂട്ടിൽ അടച്ചിരിക്കുകയായിരുന്നു. എരമല്ലൂരിലെ വീട്ടിൽനിന്ന് രാവിലെ ഭക്ഷണവുമായി വീട്ടുകാരെത്തിയപ്പോഴാണ് കൂട്ടിൽ നായയെ അവശനിലയിൽ കണ്ടത്. തുടർന്ന് ആലപ്പുഴ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ഒടിവുള്ള ഇരുകാലിലും പ്ലാസ്റ്റർ ഇടുകയും തലക്കുള്ള പരിക്കിൽ മരുന്നുവെക്കുകയും ചെയ്തു.
കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് സ്‌കൂട്ടർ യാത്രികനായ യുവാവ് മരിച്ചു
കടലില്‍ ചാടി ജീവനൊടുക്കാനെത്തിയ യുവതിയെ ജീവൻ പണയം വച്ച് രക്ഷിച്ച് പൊലീസുകാരന്‍
നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ അണലി കടിച്ചു; അയൽവാസി രക്ഷകനായി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam