അമ്പലപ്പുഴ: കെഎസ്ആർടിസി ബസിനടിയില്‍പ്പെട്ട് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി ബിന്ദു ഭവനിൽ ബാലകൃഷ്ണൻ- ആനന്ദവല്ലി ദമ്പതികളുടെ മകൻ ബിജു ബി നായരാണ്(37) മരിച്ചത്. 

അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ ഇന്ന് രാവിലെ ഒന്‍പതോടെയായിരുന്നു അപകടം. അമ്പലപ്പുഴ കച്ചേരി മുക്കിലെത്തിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ബിജു സഞ്ചരിച്ച സ്കൂട്ടറിൽ ഇതേ ദിശയിൽ വന്ന കാർ തട്ടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം തെറ്റി എതിർ ദിശയിലെത്തിയ കെഎസ്ആർടിസി ബസിന്റെ മുൻഭാഗത്ത് വീഴുകയായിരുന്നു. ബസിനടിയിൽപ്പെട്ട ബിജു തൽക്ഷണം മരിച്ചു. 

തിരുവമ്പാടിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

കോഴിക്കോട്ട് വടകര മുനിസിപ്പാലിറ്റിയും 14 പഞ്ചായത്തുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കി