
കൊച്ചി: കളമശ്ശേരിയിൽ പെൺകുട്ടിയെ ആക്രമിച്ച് സ്വർണ്ണമാലയും കമ്മലും മൊബൈൽ ഫോണും കവർന്നു. കവർച്ച പെൺകുട്ടിയുടെ തലയിൽ മുണ്ടിട്ട് വലിച്ചു വീഴ്ത്തിയ ശേഷമായിരുന്നു കവർച്ച. പരിക്കുകളോടെ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന, കളമശേരിയിൽ വാടകക്ക് താമസിക്കുന്ന കണ്ണൂർ സ്വദേശിയായ കുട്ടിയാണ് ആക്രമണത്തിനിരയായത്. രാത്രി എട്ടരയോടെ ജോലി സ്ഥലത്തുനിന്ന് വരുമ്പോഴാണ് സെന്റ് ജോസഫ് പള്ളിക്ക് സമീപം ആക്രമണമുണ്ടായത്. തൊപ്പിയും ഷർട്ടുമിട്ട ആളാണ് ആക്രമിച്ചത്. തൂണിൽ തലയിടിച്ചും കല്ലുകൊണ്ട് തലയ്ക്കടിച്ചുമാണ് കവർന്നത്. തലയുടെ പിൻഭാഗത്ത് മുറിവേറ്റു. ഒരുപവനിലേറെ തൂക്കം വരുന്ന സ്വർണമാലയാണ് കവർന്നത്.
നഷ്ടപ്പെട്ടത് ഐഫോണാണെന്നും പറയുന്നു. വിജനമായ സ്ഥലത്ത് വെച്ചാണ് ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ സുഹൃത്തുക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. കുട്ടി മാനസികാഘാതത്തിലാണെന്നും സംസാരിക്കാനായിട്ടില്ലെന്നും പറയുന്നു. സ്ഥിരമായി പോകുന്ന വഴിയിൽ വെച്ചാണ് ആക്രമണമുണ്ടായത്. പൊലീസ് ആശുപത്രിയിലെത്തി. അക്രമിക്കായി അന്വേഷണം ആരംഭിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam