മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി; കംപ്രസറുകള്‍ ഊരിമാറ്റിയ നിലയില്‍

Published : Oct 24, 2020, 09:01 AM IST
മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന പെണ്‍കുട്ടിയുടെ മൃതദേഹം അഴുകി; കംപ്രസറുകള്‍ ഊരിമാറ്റിയ നിലയില്‍

Synopsis

പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്.

കായംകുളം: കായംകുളത്ത് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍. പെരിങ്ങാല സ്വദേശി അക്ഷയ മധുവിന്റെ മൃതദേഹമാണ് ഇന്നലെ  അഴുകിയ നിലയില്‍ കണ്ടെത്. മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ എത്തിയപ്പോൾ ശീതീകരണിയുടെ കംപ്രസറുകൾ ഊരിമാറ്റിയ നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. 

കഴിഞ്ഞ ചൊവ്വാഴ്ചയാണ് അക്ഷയ മരിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് പരിശോധനാഫലം വൈകിയതിനാലാണ് മോര്‍ച്ചറിയില്‍ ശരീരം സൂക്ഷിച്ചത്. ഇന്നലെ കൊവിഡ് ഫലം നെഗറ്റീവാണെന്നറിഞ്ഞതോടെ ബന്ധുക്കള്‍ മൃതദേഹം കൊണ്ടുപോകുവാന്‍ എത്തിയത്. സംഭവത്തെക്കുറിച്ച് കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രി അധികൃതർ വിശദീകരണം നൽകാൻ തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കൊല്ലത്ത് ക്ഷേത്ര പരിസരത്ത് വളർത്ത് നായയുമായി ഗുണ്ടാ നേതാവിന്റെ പരാക്രമം, ജീപ്പുകൊണ്ട് പൊലീസ് വാഹനം ഇടിച്ചിട്ടു, ഉദ്യോഗസ്ഥന് പരിക്ക്
പത്തനംതിട്ട സ്വദേശി, 33 കാരനായ എഞ്ചിനീയ‍ർ, 2022 മുതൽ 3 വ‍ർഷം പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; അറസ്റ്റിൽ