കടം കൊടുത്ത പണം തിരികെ ലഭിച്ചില്ലെന്ന്; ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

Published : Oct 23, 2020, 08:51 PM ISTUpdated : Oct 23, 2020, 08:57 PM IST
കടം കൊടുത്ത പണം തിരികെ ലഭിച്ചില്ലെന്ന്; ഗൃഹനാഥന്‍ തീകൊളുത്തി  ആത്മഹത്യക്ക് ശ്രമിച്ചു

Synopsis

ഒരു സ്ത്രീക്ക് ഇദ്ദേഹം രണ്ടര ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. പല തവണ ചോദിച്ചെങ്കിലും ഈ പണം തിരികെ ലഭിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചു.  

അമ്പലപ്പുഴ: കടം കൊടുത്ത പണം തിരികെ ലഭിച്ചില്ലെന്നാരോപിച്ച് ഗൃഹനാഥന്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പായല്‍ക്കുളങ്ങര മാമ്പലയില്‍ പ്രദീപാണ് (50) ആത്മഹത്യാശ്രമം നടത്തിയത്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഒരു സ്ത്രീക്ക് ഇദ്ദേഹം രണ്ടര ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. പല തവണ ചോദിച്ചെങ്കിലും ഈ പണം തിരികെ ലഭിച്ചില്ലെന്ന് ഇയാള്‍ ആരോപിച്ചു. തുടര്‍ന്ന് വെള്ളിയാഴ്ചയും സ്ത്രീയുടെ വീട്ടിലെത്തി പണം ചോദിച്ചെങ്കിലും കിട്ടിയില്ല. ഇതോടെയാണ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്