വയനാട്ടില്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു

By Web TeamFirst Published Jan 11, 2023, 3:25 PM IST
Highlights

പനിക്ക് ചികിത്സയിലിരിക്കവെ ഇന്നലെ ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

സുല്‍ത്താന്‍ബത്തേരി: പനി ബാധിച്ച് ചികിത്സയിലിരുന്ന പെണ്‍കുട്ടി മരിച്ചു. ചീരാല്‍ നമ്പ്യാര്‍കുന്ന് കളത്തില്‍ വീട്ടില്‍ അനശ്വര കൃഷ്ണന്‍ (19) ആണ് മരിച്ചത്. കൃഷ്ണന്‍, ഗീത ദമ്പതികളുടെ മകളാണ് മരിച്ച അനശ്വര കൃഷ്ണന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പനിയെ തുടര്‍ന്ന് നമ്പ്യാര്‍കുന്ന് ടൗണിലെ ക്ലീനികില്‍ അനശ്വര ചികിത്സ തേടിയിരുന്നു. പനിക്ക് ചികിത്സയിലിരിക്കവെ ഇന്നലെ ഭക്ഷണത്തിന് ശേഷം ഉറങ്ങാന്‍ കിടന്ന പെണ്‍കുട്ടിയെ രാവിലെ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടത്തിന് ശേഷം വീട്ടില്‍ എത്തിക്കും. സംസ്‌കാരം വൈകീട്ട് നമ്പ്യാര്‍കുന്ന് പൊതുശ്മശാനത്തില്‍ നടക്കും. നമ്പ്യാര്‍കുന്ന് പോസ്റ്റ് ഓഫീസിന് അടുത്ത് പലചരക്ക് കട നടത്തുകയാണ് അച്ഛന്‍ കൃഷ്ണന്‍. കടയില്‍ അച്ഛനെ സഹായിച്ചു വരികയായിരുന്നു അനശ്വരയെന്ന് വാര്‍ഡ് അംഗം പറഞ്ഞു. അജന്യ കൃഷ്ണന്‍ ആണ് അനശ്വര കൃഷ്ണയുടെ സഹോദരി.

ഇതിനിടെ വയനാട് പനമരത്ത് മുതലയുടെ ആക്രമണം റിപ്പോര്‍ട്ട് ചെയ്ത സംഭവമുണ്ടായി. പനമരം പുഴയിൽ തുണിയലക്കാൻ ഇറങ്ങിയ പരക്കുനി സെറ്റില്‍മെന്‍റിലെ സരിതയെയാണ് മുതല ആക്രമിച്ചത്. മുതലയുടെ ആക്രമണത്തില്‍ സരിതയുടെ കൈയ്ക്ക് പരിക്കേറ്റു. തലനാരിഴയ്ക്കാണ് മുതലയില്‍ നിന്നും രക്ഷപ്പെട്ടതെന്ന് സരിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൂടുതല്‍ വായനയ്ക്ക്: '103 ഡിഗ്രി പനിയും വച്ച് അദ്ദേഹം ക്ലൈമാക്സ് പൂര്‍ത്തിയാക്കി'; വിജയ്‍യുടെ അര്‍പ്പണത്തെക്കുറിച്ച് ഖുഷ്ബു

 

click me!